തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് അധിക്ഷേപിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന് അന്വേഷണം തുടങ്ങി.
ലോ ഓഫിസര്‍ വനജ കുമാരിയെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. വീഡിയോയും ഓഡിയോയും പരിശോധിച്ച ലോ ഓഫീസര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കോഴിക്കോട്ടും പൊന്നാനിയിലും നടത്തിയ പ്രസംഗത്തിലാണ് രമ്യാ ഹരിദാസിനെ വിജയരാഘവന് അധിക്ഷേപിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കഴിഞ്ഞ ദിവസം രമ്യ ഹരിദാസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Also Read
പരാതിയില്‍ ഉറച്ച് രമ്യ ഹരിദാസ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.