നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയത്ത് ആനയുടെ പല്ലുമായി ഒരാൾ പിടിയിൽ; ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടിയത് ഉഴവൂർ സ്വദേശിയെ

  കോട്ടയത്ത് ആനയുടെ പല്ലുമായി ഒരാൾ പിടിയിൽ; ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടിയത് ഉഴവൂർ സ്വദേശിയെ

  ഇയാളുടെ പക്കല്‍ നിന്നും രണ്ട് ആന പല്ലുകള്‍ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോട്ടയത്ത് (Kottayam) ആനയുടെ പല്ലുമായി (Elephant Teeth) ഒരാള്‍ പിടിയില്‍. ഉഴവൂര്‍ സ്വദേശി തോമസ് പീറ്ററാണ് കസ്റ്റഡിയിലായത്. ഇയാളുടെ പക്കല്‍ നിന്നും രണ്ട് ആന പല്ലുകള്‍ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തു.

   മറ്റുജീവികളില്‍നിന്നും വളരെ വ്യത്യസ്തമാണ് ആനയുടെ പല്ലുകളും അവയുടെ ഘടനയും. ആനയുടെ വായില്‍ അണപ്പല്ലുകള്‍ മാത്രമേയുള്ളു. മേല്‍ത്താടിയിലെ ഉളിപ്പല്ലുകള്‍ രുപാന്തരപ്പെട്ടാണ് കൊമ്പുകള്‍ ഉണ്ടാവുന്നത്. ഒരേതവണ ആനയുടെ വായില്‍ നാല് പല്ലുകളാകും ഉണ്ടാവുക. മുകള്‍ ഭാഗത്തും കീഴ്ത്താടിയിലും രണ്ടെണ്ണം വീതം. ആനയുടെ ജീവിതകാലത്ത് ഇപ്രകാരം ആറ് സെറ്റ് പല്ലുകളാണ് കാണാന്‍ കഴിയുക. അതായത് ഒരുതവണ നാലെണ്ണ വീതം ആകെ 24 എണ്ണം വിവിധ പ്രായങ്ങളിലായി കാണുന്നു.

   ഒരോപ്പല്ലുകളും നിരവധി പാളികളായാണ് കാണപ്പെടുന്നത്. ഒരോ സെറ്റു പല്ലുകളുടെയും വലിപ്പവും വ്യത്യസ്തമായിരിക്കും. അതിനാല്‍ ആനയുടെ പല്ലുകള്‍ നോക്കി പ്രായം എളുപ്പത്തില്‍ തിട്ടപ്പെടുത്താനും സാധിക്കും.

   ആനക്കൊമ്പ് വിൽപ്പന സംഘത്തെ പിടികൂടി

   ആനക്കൊമ്പ് വില്പന സംഘത്തെ തൃശ്ശൂർ ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിൽ പിടികൂടി. സംഘത്തിൽ സെക്ഷൻ ഫോറസ്റ് ഓഫീസർ എം എസ് ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഇ പി പ്രതീഷ്, ഷിജു ജേക്കബ്, എൻ യു പ്രഭാകരൻ, കെ ഗിരീഷ്കുമാർ, ഫോറസ്റ്റ് ഡ്രൈവർ സി പി സജീവ്കുമാർ എന്നിവരാണ് തൃശൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ചിൽ നിന്നും പങ്കെടുത്തത്.

   വിജിലൻസ് PCCF ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെല്ലിയാമ്പതി ഫ്ലൈയിംങ് സ്ക്വാഡ് റെയിഞ്ച് സ്റ്റാഫുമൊത്താണ് വടക്കുഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കൽ ഉലഹന്നാൻ മകൻ ജയ്മോനെ (വയസ് 48) സാഹസികമായി സ്വകാര്യ ബസിൽ നിന്നും പിടികൂടിയത്. 3 മാസങ്ങൾക്ക് മുമ്പ് പീച്ചി വന്യജീവി സങ്കേതത്തിന് സമീപം ആലത്തൂർ റെയിഞ്ചിലെ പാലക്കുഴി വിലങ്ങൻ പാറ ഭാഗത്തു നിന്നാണ് ആനക്കൊമ്പും ആനപ്പല്ലും എടുത്ത് ഇയാൾ വിൽപ്പന നടത്തിയത്.

   ആനയുടെ ജഡാവശിഷ്ടങ്ങൾ സ്ഥലത്ത് നിന്നും കണ്ടെടുത്തു. പ്രതിയെ തുടരന്വേഷണത്തിനായി ആലത്തൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി. മുണ്ടക്കയം ഫ്ലയിങ് സ്‌ക്വാഡ് സ്റ്റാഫ് ഇന്നേദിവസം ഈ പ്രതിയിൽ നിന്നും അനപ്പല്ല് വിലയ്ക്ക് വാങ്ങിയ തോമസ് പീറ്റർ എന്നയാളെ പിടികൂടിയിട്ടുണ്ട്. ആനക്കൊമ്പ് ഇയാളിൽ നിന്നും പണം നൽകി വാങ്ങിയ പ്രതികളെ സംബന്ധിച്ച് വിവരങ്ങൾ വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്.
   Published by:Rajesh V
   First published: