• HOME
  • »
  • NEWS
  • »
  • crime
  • »
  • ഏലൂർ ജ്വല്ലറി മോഷണ കേസ് പ്രതിയെ കൊച്ചിയിൽ എത്തിച്ചു; പിടികൂടിയത് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന്

ഏലൂർ ജ്വല്ലറി മോഷണ കേസ് പ്രതിയെ കൊച്ചിയിൽ എത്തിച്ചു; പിടികൂടിയത് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന്

ഏലുര്‍ സിഐയുടെ പ്രത്യേക അന്വേഷണ സംഘമാണ് ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്ത് നിന്നും പ്രതിയെ പിടികൂടിയത്

  • Share this:
കൊച്ചി: ഏലൂരിലെ ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ അതിര്‍ത്തിയില്‍ വച്ചാണ് കഴിഞ്ഞ ദിവസം  പിടിയിലായത്. ഗുജറാത്തില്‍ സായനില്‍ ലേക്വ്യൂ അപ്പാര്‍മെന്റില്‍ താമസിക്കുന്ന  ഷെയ്ഖ് ബാബ്ലൂ അടിബറെ (37) കൊച്ചിയിൽ എത്തിച്ചു.

ഏലുര്‍ സിഐയുടെ പ്രത്യേക അന്വേഷണ സംഘമാണ് ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്ത് നിന്നും പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബര്‍ പതിനഞ്ചിനാണ് ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 3 കിലോ സ്വര്‍ണ്ണവും 25 കിലോ വെള്ളി ആഭരണങ്ങളും പ്രതി മോഷ്ടിച്ചത്. ഗുജറാത്തിലെ സൂറത്തില്‍ വിവിധ ജ്വല്ലറികളിലായി വില്‍പ്പന നടത്തിയ ഒന്നേകാല്‍ കിലോ സ്വര്‍ണം ഉരുക്കിയ നിലയില്‍ പോലീസ് കണ്ടെടുത്തു.

നഗരത്തെ നടുക്കിയ മോഷണ വിവരം അറിഞ്ഞ ഉടന്‍  കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ എലൂര്‍ സി ഐ മനോജ് എം, എസ് ഐ പ്രദീപ് എം, ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

ജ്വല്ലറിയില്‍ സി സി ടി വി ഇല്ലാതിരുന്നതിനാല്‍  സമീപ സ്ഥലം മുതല്‍ ആലുവ വരെയുള്ള നൂറുകണക്കിന് സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇരുപത് ലക്ഷത്തോളം ഫോണ്‍ കാളുകളും പരിശോധിച്ചു. ചില ഫോണുകള്‍ സംഭവ ദിവസത്തിനു ശേഷം ഓഫ് ആയതായി കണ്ട് നടത്തിയ അന്വഷണത്തില്‍ സൂറത്ത് സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചു.

പക്ഷെ ബംഗ്ലാദേശ് സ്വദേശികളായ ചിലര്‍ അതിര്‍ത്തി കടന്നിരുന്നു. തുടര്‍ന്ന് എലൂര്‍ സി ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം റോഡുമാര്‍ഗം സൂറത്തില്‍ എത്തി അവിടത്തെ ക്രൈംബ്രാഞ്ച് പാര്‍ട്ടിയുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതിനോടകം തന്നെ ഒന്നാം പ്രതിയും കുടുംബാംഗങ്ങളും, രണ്ടാം പ്രതിയുടെ കുടുംബാംഗങ്ങളും കല്‍ക്കത്തയിലേക്കുള്ള ട്രെയിന്‍ കയറിയിരുന്നു.

You may also like:16കാരിയെ ഇരുനൂറിലേറെ പേർക്ക് കാഴ്ചവച്ച് പിതൃസഹോദരി; വൻ സെക്സ് റാക്കറ്റിനെ കുടുക്കി പൊലീസ്

തുടര്‍ന്ന് ഹൗറ റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ക്കായി വല വിരിച്ചങ്കിലും ഇവര്‍ ഹൗറയ്ക്കു മുന്‍പുള്ള സ്റ്റേഷനില്‍ ഇറങ്ങി ബസ്സ് മാര്‍ഗം ബംഗ്ലാദേസ് അതിര്‍ത്തിയിലെ പേട്രപ്പോള്‍ എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഗുജറാത്തില്‍ നിന്നും പോലീസ് പാര്‍ട്ടി വിമാനമാര്‍ഗം കൊല്‍ക്കത്തയില്‍ എത്തി പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി. ഇതിനിടെ ഒന്നാം പ്രതിയും ഭാര്യയും ഒഴിച്ചുള്ള മറ്റുള്ളവരെ ബംഗ്ലാദേശിലേക്കു അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ പോലീസ് പിടിച്ചു.

You may also like:തൊഴിൽ ഉടമ മലദ്വാരത്തിൽ വായു പമ്പ് ചെയ്തു; സഹോദരന്റെ മരണത്തിൽ ആരോപണവുമായി യുവാവ്

തുടര്‍ന്ന് ഏജന്‍സി വഴി കടക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ  കേരള പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബോങ്കാവ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വറന്റ് നേടിയ ശേഷം  കൊച്ചിയിൽ എത്തിക്കുകയായിരുന്നു.

മോഷണ സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നെന്നും ബാബ്ലൂ ഈ മോഷണത്തിനായി രണ്ടുമാസമായി എലൂരില്‍ വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു എന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. മറ്റുള്ളവര്‍ മോഷണത്തിന് ഏതാനും ദിവസം മുന്‍പാണ് കേരളത്തില്‍ എത്തിയത് എന്നും, തുടര്‍ന്ന് ആലുവയില്‍ നിന്നും പല സ്ഥാപനങ്ങളില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, കമ്പിപാര മുതലായവ സംഘടിപ്പിച്ചു.

You may also like:അഭയക്കേസ്: ശിക്ഷ സ്റ്റേ ചെയ്യണം; അപ്പീൽ നൽകാനൊരുങ്ങി ഫാദര്‍ തോമസ് കോട്ടൂരും സിസ്‌റ്റർ സ്‌റ്റെഫിയും

മോഷണത്തിന് ശേഷം അന്ന് പുലര്‍ച്ചെ തന്നെ കേരളത്തില്‍ നിന്ന് കടന്ന പ്രതികള്‍ മോഷണ മുതല്‍ സൂറത്തില്‍ എത്തിയ ശേഷം പങ്കിട്ടെടുത്തു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പല പല ജ്വല്ലറികളിലായി വില്‍പ്പന നടത്തിയ ഒന്നേകാല്‍ കിലോ സ്വര്‍ണം പോലീസ് കണ്ടെടുത്തു.

കൊച്ചിയിൽ എത്തിച്ച പ്രതിയെ കളമശ്ശേരി കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പുനായി ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. എലൂര്‍ സി ഐ മനോജ് എം, എ എസ് ഐ മാരായ അരുണ്‍, സന്തോഷ് കുമാര്‍,പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട എ എസ് ഐ വിനോദ് കൃഷ്ണ, പോലീസുകാരായ മാഹിന്‍ അബൂബക്കര്‍, അനീഷ്, അജിലേഷ് , സുമേഷ്, ഹോം ഗാര്‍ഡ് തദ്ദേവൂസ്, സൂറത്ത് സിറ്റി ക്രൈം ബ്രാഞ്ചിലെ എസ് ഐ ദേശായ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഷൈലേഷ് ദുബേ, മനോജ്, ജാഥവ്, സൂറത്ത് കമ്മിഷണര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ ബിജു  എന്നിവര്‍ ചേര്‍ന്നാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്.

പൂനെ, സില്‍വാസ്സ, സൂറത്ത് എന്നിവിടങ്ങളിലെ മലയാളി സമാജം പ്രവര്‍ത്തകരുടെ സഹായവും ലഭിച്ചിരുന്നു. മോഷണം നടത്താൻ ഉപയോഗിച്ച ഗ്യാസ് കട്ടർ വഴിയിൽ ഉപേക്ഷിച്ചിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സഹായികയായി കൂടെ ഉണ്ടായിരുന്നവർക്കുവേണ്ടിയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Published by:Naseeba TC
First published: