ഭക്ഷണശാലയുടെ ശുചിമുറിയില്‍ ഒളിക്യാമറ; സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന് അറസ്റ്റില്‍
ഭക്ഷണശാലയുടെ ശുചിമുറിയില്‍ ഒളിക്യാമറ; സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന് അറസ്റ്റില്‍
റസ്റ്റോറന്റില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയ പെണ്‍കുട്ടിയാണ് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വീഡിയോ റെക്കോഡിംഗ് ഓണാക്കിയ നിലയില്‍ കണ്ടത്
kochi
Last Updated :
Share this:
കൊച്ചി: ഭക്ഷണശാലയുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന് അറസ്റ്റില്‍. പാലാരിവട്ടം ചിക്കിംഗ് റസ്റ്റോറന്റ് ജീവനക്കാരനായ പാലക്കാട് സ്വദേശി വേല്‍മുരുകനാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണും പാലാരിവട്ടം പോലീസ് പിടിച്ചെടുത്തു.
ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. റസ്റ്റോറന്റില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയ കുടുംബത്തിലെ പെണ്‍കുട്ടിയാണ് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വീഡിയോ റെക്കോഡിംഗ് ഓണാക്കിയ നിലയില്‍ കണ്ടത്. ശുചിമുറിയില്‍ നിന്നും പെട്ടെന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു.
ഈ സമയം കൊണ്ട് ശുചുമുറിയില്നിന്ന് ഫോണ്‍ കൈക്കലാക്കിയ വേല്‍മുരുകനും മറ്റൊരു ജീവനക്കാരനും മുറിയില്‍ കയറി കതകടച്ചിരുന്നു. അല്‍പ്പസമയം കഴിഞ്ഞ് മുറിവിട്ടു പുറത്തിറങ്ങിയ രണ്ടുപേരും ആരോപണം നിഷേധിച്ചു. ഇതോടെ കുടുംബം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
ഇയാളുടെ മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞ നിലയിലാണ്. ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ വീണ്ടെടുക്കും. കൂടുതല്‍ ആളുകളുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധിയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.