നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പാലക്കാട് കാഞ്ഞിരത്ത് ബിവറേജസ് ഔട്ട്ലറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി

    പാലക്കാട് കാഞ്ഞിരത്ത് ബിവറേജസ് ഔട്ട്ലറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി

    ആലത്തൂർ സ്വദേശി ഗിരീഷാണ് മുപ്പത്തിയൊന്നേകാൽ ലക്ഷം രൂപയുമായി മുങ്ങിയത്.

    News18

    News18

    • Share this:
    പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിവറേജസ് മദ്യവിൽപ്പന കേന്ദ്രത്തിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. കാഞ്ഞിരത്ത് പ്രവർത്തിയ്ക്കുന്ന മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് നാലു ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായി മുങ്ങിയത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    കാഞ്ഞിരം ബിവറേജസ് മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനും ആലത്തൂർ സ്വദേശിയുമായ ഗിരീഷാണ് പണവുമായി മുങ്ങിയത്. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷൻ തുകയായ  31, 25, 240 രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്. കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാലാണ് പണം അടക്കാതിരുന്നത്. ഈ പണം   ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് പണവുമായി മുങ്ങിയത്. ഇന്ന് 12 മണിയോടെയാണ് ഗിരീഷ് ബാങ്കിലേക്ക് പോയത്. എന്നാൽ രണ്ടു മണിയായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് അധികൃതർ സംശയം തോന്നി വിളിയ്ക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

    സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് മുങ്ങിയത്.  ഇയാൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്.  ഇയാൾ വാളയാർ അതിർത്തി കടന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

    കോടികൾ വില വരുന്ന ഇരുതലമൂരിയെ വിൽക്കാനെത്തി; നാലുപേർ പിടിയിൽ

    തൃശൂര്‍: കോടികൾ വില മതിപ്പുള്ള ഇരുതല മൂരിയെ വിൽക്കാനെത്തിച്ച നാലുപേർ പിടിയിലായി. സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്താണ് ഇരുതലമൂരി പാമ്ബിനെ വില്‍ക്കാന്‍ ശ്രമം നടന്നത്. തൃശൂർ ഫോറസ്റ്റ് റേഞ്ച് ഫ്‌ളയിംഗ് സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സ്വകാര്യ ഹോട്ടലില്‍ ഇരുതലമൂരി പാമ്പിനെ വാങ്ങാന്‍ ഒരു സംഘം ആളുകള്‍ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളെയിംഗ് സ്‌ക്വാഡ് റെയ്ഡ് നടത്തിയത്. ഇരുതല മൂരിയെ ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം.

    Read also: ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ റിമാൻഡിൽ; പ്രതി അടിച്ചുമാറ്റിയത് 910 രൂപയുടെ ഓൾഡ് മങ്ക് ഫുൾ ബോട്ടിൽ

    അറസ്റ്റിലായവരിൽ രണ്ടുപേർ രണ്ട് തൃശൂര്‍ സ്വദേശികളാണ്. ഒരാള്‍ എറണാകുളം സ്വദേശിയും മറ്റൊരാള്‍ തിരുവനന്തപുരം സ്വദേശിയുമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഫോറസ്റ്റ് റേഞ്ച് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്. നാലുപേര്‍ രക്ഷപ്പെട്ടതായും ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
    Published by:Sarath Mohanan
    First published:
    )}