HOME /NEWS /Crime / karuvannur bank scam| കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീട്ടില്‍ ED റെയ്ഡ്

karuvannur bank scam| കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീട്ടില്‍ ED റെയ്ഡ്

കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് ഒരേസമയം അഞ്ചിടത്തും പരിശോധന നടത്തുന്നത്. രാവിലെ 8 മണിക്ക് പരിശോധന ആരംഭിച്ചു. വലിയ സുരക്ഷാ സന്നാഹത്തിലായിരുന്നു പരിശോധന

കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് ഒരേസമയം അഞ്ചിടത്തും പരിശോധന നടത്തുന്നത്. രാവിലെ 8 മണിക്ക് പരിശോധന ആരംഭിച്ചു. വലിയ സുരക്ഷാ സന്നാഹത്തിലായിരുന്നു പരിശോധന

കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് ഒരേസമയം അഞ്ചിടത്തും പരിശോധന നടത്തുന്നത്. രാവിലെ 8 മണിക്ക് പരിശോധന ആരംഭിച്ചു. വലിയ സുരക്ഷാ സന്നാഹത്തിലായിരുന്നു പരിശോധന

  • Share this:

    തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ (karuvannur bank scam) പ്രതികളുടെ വീടുകളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ്. കേസിലെ മുഖ്യപ്രതി ബിജോയ് ഉള്‍പ്പടെ അഞ്ച് പ്രതികളുടെ വീട്ടിലാണ് ഒരേ സമയം പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഒരേസമയം അഞ്ചിടത്തും പരിശോധന നടത്തുന്നത്. രാവിലെ എട്ടുമണിക്ക് പരിശോധന ആരംഭിച്ചു. സിആര്‍പിഎഫ് സുരക്ഷയോട് കൂടിയാണ് റെയ്ഡ്.

    Also Read- യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രി ഇടപെട്ടെന്ന സ്വപ്നയുടെ ആരോപണം തെറ്റ്; രേഖകൾ പുറത്ത്

    വ്യത്യസ്ത ഇടങ്ങളില്‍ നടക്കുന്ന റെയ്ഡില്‍ 75ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ  ബിജു കരീം, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, ബാങ്ക് അംഗം കിരണ്‍, ബാങ്കിന്റെ മുന്‍ റബ്‌കോ കമ്മീഷന്‍ ഏജന്റ് ബിജോയ് തുടങ്ങിയ പ്രതികളുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. കേസിലെ പ്രതികളില്‍ മിക്കവരും നിലവലില്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

    Also Read- '​ഗവർണർ പദവി പാഴ്, BJP പ്രതിനിധിയായി രാഷ്ട്രീയം കളിക്കുന്നു'; ആരിഫ് മുഹമ്മദ് ഖാനെതിരെ CPI മുഖപത്രം

    കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ട് ഒരു വര്‍ഷമായെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

    Also Read- ദീർഘദൂര വനിതാ യാത്രക്കാർക്ക് പ്രത്യേക ബുക്കിങ് സംവിധാനം; സീറ്റുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം

    തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ നേരത്തെ ഇ ഡി ബാങ്കിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു. അതിന് ശേഷം കാര്യമായ ഇടപെടല്‍ ഉണ്ടായിരുന്നില്ല.

    Also Read- സുഹൃത്തുക്കൾക്ക് ടെറസിൽ വെള്ളവുമായെത്തി: യുവാവ് വൈദ്യുതിലൈനിൽ തട്ടി റോഡിൽ വീണു മരിച്ചു

    ലക്ഷങ്ങള്‍ നിക്ഷേപം നടത്തിയവര്‍ക്ക് പണം ലഭിക്കാത്തത് സമീപകാലത്ത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് ഇ ഡിയുടെ മിന്നില്‍ റെയ്ഡ് ഉണ്ടായിരിക്കുന്നത്. ബാങ്കിലെത്തിയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നാണ് വിവരം. ക്രൈംബ്രാഞ്ചില്‍ നിന്ന് വിശദാംശങ്ങള്‍ ആരായുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്.

    First published:

    Tags: Enforcement Directorate, Karuvannur bank scam, Karuvannur Co-operative Bank scam