• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | കണ്ണൂരിൽ ഒരു കോടിയുടെ മയക്കുമരുന്ന് കേസ്: അറസ്റ്റിലായവരിൽ എഞ്ചിനിയറിങ് ബിരുദധാരിയും

Arrest | കണ്ണൂരിൽ ഒരു കോടിയുടെ മയക്കുമരുന്ന് കേസ്: അറസ്റ്റിലായവരിൽ എഞ്ചിനിയറിങ് ബിരുദധാരിയും

കണ്ണൂരിലെത്തി നിസാമിന്‍റെ സംഘത്തിൽനിന്ന് മയക്കുമരുന്ന് വാങ്ങി മലയോരമേഖലയിലെ കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പടെ എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി

  • Share this:
    കണ്ണൂർ: ഒരു കോടിയുടെ മയക്കുമരുന്ന് കേസിൽ പ്രധാന കണ്ണിയായ എഞ്ചിനിയറിങ് ബിരുദധാരി അറസ്റ്റിലായി. കൊട്ടിയൂർ മന്ദംചേരിയിൽ കളത്തിങ്കൽ വീട്ടിൽ ജിത്തു കെ തോമസ് (30) ആണ് അറസ്റ്റിലായത്. കണ്ണൂർ ടൌൺ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെറുകിട കച്ചവടക്കാരിൽനിന്ന് എംഡിഎംഎ വാങ്ങി ഉപയോഗിച്ചു തുടങ്ങിയ ജിത്തു കെ തോമസ് പിന്നീട് വിൽപന ആരംഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോക്ക്ഡൌൺ കാലത്താണ് കണ്ണൂർ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ നിസാമുമായി പരിചയത്തിലാകുന്നത്. തുടർന്ന് നിസാമിന്‍റെ സംഘത്തിൽ അംഗമായി മയക്കുമരുന്ന് കച്ചവടവും കൈമാറ്റവും ആരംഭിക്കുകയായിരുന്നു.

    കണ്ണൂരിലെത്തി നിസാമിന്‍റെ സംഘത്തിൽനിന്ന് മയക്കുമരുന്ന് വാങ്ങി മലയോരമേഖലയിലെ കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പടെ എത്തിച്ചു നൽകുന്നതായിരുന്നു ജിത്തുവിന്‍റെ രീതി. രണ്ടു വർഷത്തിനിടെ ലക്ഷകണക്കിന് രൂപയുടെ മയക്കുമരുന്ന് ഇടപാടുകൾ ഇയാൾ നിസാമുമായി നടത്തി. ബാങ്ക് അക്കൌണ്ട് വിവരങ്ങളിൽനിന്ന് ഇക്കാര്യം വ്യക്തമായതായി പൊലീസ് പറയുന്നു.

    Also Read- MDMA | കണ്ണൂർ മയക്കുമരുന്ന് കേസിൽ SDPI പ്രവർത്തകനും ഭാര്യയും അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ആറ് പേർ

    രണ്ടുമാസം മുമ്പ് കണ്ണൂരിൽനിന്ന് രണ്ടു കിലോ എംഡിഎംഎയുമായി ദമ്പത്തികൾ അറസ്റ്റിലായതോടെയാണ് വൻ മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. തുടരന്വേഷണത്തിൽ നൈജീരിയക്കാർ ഉൾപ്പടെ നിരവധിപേർ അറസ്റ്റിലായിരുന്നു. കണ്ണൂർ സിറ്റി അസി. കമ്മീഷണർ രത്നകുമാരും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐമാരായ റാഫി അഹമ്മദ് മഹിജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിത്ത് മഹേഷ്, മിഥുൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
    Published by:Anuraj GR
    First published: