• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാണാതായ എഞ്ചിനിയറിങ് വിദ്യാർഥിയുടെ മൃതദേഹം റബർ തോട്ടത്തിൽ


Updated: June 25, 2018, 10:39 PM IST
കാണാതായ എഞ്ചിനിയറിങ് വിദ്യാർഥിയുടെ മൃതദേഹം റബർ തോട്ടത്തിൽ
Representative Images. (Getty Images)

Updated: June 25, 2018, 10:39 PM IST
കൊല്ലം: കാണാതായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം റബര്‍ തോട്ടത്തില്‍ കണ്ടെത്തി. കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളജിലെ രണ്ടാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥി അഭിലാഷ് ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അഭിലാഷിന് ഒരു ഫോണ്‍ കോള്‍ വന്നു. ഇതേത്തുടര്‍ന്ന് അസ്വസ്ഥനായ അഭിലാഷ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുലര്‍ച്ചവരെ അന്വേഷണം നടത്തി. എന്നാല്‍ അഭിലാഷിനെപ്പറ്റി ഒരുവിവരവും ലഭിച്ചില്ല. തിങ്കളാഴ്ച രാവിലെ 9 മണിയോടെ വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ അഭിലാഷിന്റെ മൃതദേഹം കണ്ടെത്തി. ചെറിയ റബ്ബര്‍ മരത്തിന്റെ ശിഖരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ദേഹത്ത് ചോരപ്പാടുകളുണ്ടായിരുന്നു. കാല്‍ നിലത്ത് തൊട്ട അവസ്ഥയിലുമായിരുന്നു. നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുണ്ടറ പൊലീസ് സ്ഥലത്തെത്തി ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പോസറ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പഠിക്കാന്‍ മിടുക്കനും സൗമ്യശീലനുമായ അഭിലാഷിന്റെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ആരോപണം.
First published: June 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍