ഇന്റർഫേസ് /വാർത്ത /Crime / എഞ്ചിനിയറിങ് വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; സിസിടിവി ദൃശ്യം പുറത്തായതിന് പിന്നാലെ പ്രതി അറസ്റ്റിൽ

എഞ്ചിനിയറിങ് വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; സിസിടിവി ദൃശ്യം പുറത്തായതിന് പിന്നാലെ പ്രതി അറസ്റ്റിൽ

Remyasree murder

Remyasree murder

ബൈക്കിൽ കയറാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തിയത്...

  • Share this:

വിശാഖപട്ടണം: എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകൽ നടുറോഡില്‍വച്ച്‌ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ നഗരത്തിൽ സ്വാതന്ത്ര്യദിനമായ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനി രമ്യശ്രീ(20) ആണ് ദാരുണമായി വധിക്കപ്പെട്ടത്. നാടിനെ നടുക്കിയ ഞെട്ടിക്കുന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശശികൃഷ്ണ(22) എന്നയാളാണ് അറസ്റ്റിലായത്.

ഞായറാഴ്ച പകൽ ഗുണ്ടൂരിലെ കാകനി റോഡില്‍കൂടി രമ്യശ്രീ നടന്നു വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ശശികൃഷ്ണ ബൈക്കിൽ രമ്യശ്രീയുടെ സമീപത്ത് എത്തി ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം നിരസിച്ച് നടന്നു നീങ്ങാൻ ഒരുങ്ങിയ ശശികൃഷ്ണ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വയറിലും തുടരെ കുത്തിവീഴ്ത്തിയതോടെ രമ്യശ്രീ ഗുരുതരാവസ്ഥയിലായി. ഈ സംഭവത്തിനു ശേഷം ശശികൃഷ്ണ ഉടൻ ബൈക്കിൽ കയറി രക്ഷപെട്ടു.

രമ്യശ്രീയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഗുണ്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളിൽനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന് ശശികൃഷ്ണയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് എത്തിയ പൊലീസ് ശശികൃഷ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം കൈയിലെ ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായിരുന്നു ശശികൃഷ്ണ. ഇയാളെ പൊലീസ് കാവലിൽ ഗുണ്ടൂരിലെ സർക്കാർ ആശുപത്രി സെല്ലിലേക്ക് മാറ്റി.

Also Read-14 വയസുമുതല്‍ ലോക്കോ പൈലറ്റ്; മൂന്നു വര്‍ഷം ട്രെയിനോടിച്ച് പണമുണ്ടാക്കിയ 17 കാരനും കൂട്ടാളിയും പിടിയിലായി

നേരത്തെ ഇൻസ്റ്റാഗ്രാം വഴി ശശികൃഷ്ണ, രമ്യശ്രീയുമായി പരിചയം സ്ഥാപിക്കുകയായിരുന്നു. എട്ടാം ക്ലാസിൽ പഠനം നടത്തിയ ശശികൃഷ്ണ ഒരു ഓട്ടോ മൊബൈൽ വർക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ രമ്യശ്രീ മറ്റൊരു യുവാവുമായി അടുപ്പത്തിലായതിനെ ചൊല്ലി, ശശികൃഷ്ണയുമായി തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു.

വിവാഹ അഭ്യർഥന നിരസിച്ചതിന് യുവതിയുടെ ഓഫീസിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ വിരോധം തീർക്കാൻ യുവസംരംഭകയുടെ ഓഫീസിൽ കഞ്ചാവ് വച്ച്‌ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി. ശോഭ വിശ്വനാഥൻ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള വീവേഴ്സ് വില്ലയിലെ ജോലിക്കാരിയായിരുന്ന ഉഷ എന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെക്കാന്‍ പ്രതിയെ സഹായിച്ചത് ഉഷയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉഷയെ പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് കൈത്തറി സംരംഭമായ 'വീവേഴ്‌സ് വില്ല'യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥന്റെ സ്ഥാപനത്തിൽ മുന്‍ സുഹൃത്ത് കഞ്ചാവു കൊണ്ടു വെച്ചത്. സ്ഥാപനം റെയ്ഡ് ചെയ്ത പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയും, ശോഭയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.

നേരത്തെ ക്രമക്കേട് നടത്തിയതിന് വീവേഴ്‌സ് വില്ലേജില്‍ നിന്ന് പുറത്താക്കിയ ജീവനക്കാരന്‍ വിവേക് രാജിന് ഹരീഷ് കഞ്ചാവ് നല്‍കി. സ്ഥാപനത്തിലെ ജീവനക്കാരി ഉഷയുടെ സഹോയത്തോടെ വിവേക് രാജാണ് കഞ്ചാവ് ഒളിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതോടെ ഹരീഷിനെയും വിവേക് രാജിനെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു. ഒപ്പം ശോഭ വിശ്വനാഥനെതിരായ കേസ് റദ്ദാക്കുകയും ചെയ്തു. അന്വേഷണത്തിൽ തുടർ നടപടികൾ നടക്കുന്നതിനിടെയാണ് ഉഷയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 31 ന് വീവേഴ്‌സ് വില്ലേജിന്‍റെ വഴുതക്കാട്ടെ ഓഫീസിൽ നിന്ന് നര്‍ക്കോട്ടിക് സെൽ നടത്തിയ റെയ്ഡിൽ 850 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

First published:

Tags: Andrapradesh, Crime news, Murder case, Remyasree murder