• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസിൽ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയിൽ

കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസിൽ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയിൽ

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ചേര്‍ന്ന് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്ന് 15,000 രൂപ വിലയുള്ള നായക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടത്തിയത്

  • Share this:

    കൊച്ചി: എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽനിന്നു 15,000 രൂപയുടെ നായകുട്ടിയെ ഹെല്‍മറ്റില്‍ കടത്തിവര്‍ കസ്റ്റഡിയിൽ.  എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖിൽ, ശ്രേയ എന്നിവരാണ് പിടിയിലായത്. കർണ്ണാടകയിലെ കർക്കലയിൽ നിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്. 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയും ഇവരുടെയടുത്ത് നിന്ന് കണ്ടെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ചേര്‍ന്ന് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്ന്  15,000 രൂപ വിലയുള്ള നായക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടത്തിയത്.

    Also read- കൊച്ചിയിലെ ഷോപ്പിലെ 15,000 രൂപയുടെ നായയെ ഹെല്‍മറ്റില്‍ കടത്തിയ യുവതിയും യുവാവും മറ്റൊരു ഷോപ്പിലെ ഡോഗ് ഫുഡ് മോഷ്ടിച്ചു

    തുടർന്ന് വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പിൽനിന്ന് ഇരുവരും ഡോഗ് ഫുഡ് മോഷ്ടിച്ചിരുന്നു. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് കേസിമാസ്പദമായ സംഭവം. പെറ്റ് ഷോപ്പിലെത്തിയ ഇവർ കടയിലെ ജീവനക്കാരൻ അറിയാതെ കൂട്ടിലടച്ചിരുന്ന നായക്കുട്ടിയെ എടുത്ത് കൈവശമുണ്ടായിരുന്ന ഹെൽമറ്റിലേക്ക് വയ്ക്കുകയുമായിരുന്നു. ഇടപ്പള്ളി സ്വദേശിയിൽനിന്നു കടയുടമ കഴിഞ്ഞ ദിവസം വാങ്ങിച്ച സ്വിഫ്റ്റ് ഇനത്തിൽപെട്ട മൂന്നു നായക്കുട്ടികളിൽ ഒന്നിനെയാണ് കൊണ്ടുപോയത്. ആലപ്പുഴ സ്വദേശിക്കു വിൽക്കുന്നതിനായാണ് രണ്ടു നായക്കുട്ടികളെ കടയിൽ കൊണ്ടുവന്നത്.

    Also read- മലപ്പുറത്ത് 16 കാരിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവും 1,70,000 രൂപ പിഴയും

    യുവതിയും യുവാവും കടയിൽനിന്നു പോയതിനു പിന്നാലെ നായക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഓടിപ്പോയെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. അപ്പോഴാണ് യുവതിയും യുവാവും നായക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കിയത്. തുടർന്ന് ഇവർ പോയ വഴിയിലെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലുള്ള മറ്റൊരു ഷോപ്പിൽനിന്നു നായയ്ക്കുള്ള ഫുഡ് മോഷ്ടിച്ചതായി അറിയുന്നത്.

    Published by:Vishnupriya S
    First published: