കൊച്ചി: 10 രൂപയെ ചൊല്ലി ഭക്ഷണ ശാലയിലുണ്ടായ കത്തിക്കുത്തും തുടർന്നുണ്ടായ ആക്രമണത്തിലും മുപ്പത്തിനായിരത്തിലേറെ രൂപയുടെ നഷ്ടം.സംഘർഷത്തിൽ ഭക്ഷണ ശാലയിലെ വസ്തുവകകൾക്ക് കാര്യമായ നാശം സംഭവിച്ചിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ടിനു സമീപമുള്ള 'ഖാലി വാലി' എന്ന റസ്റ്റോറൻറിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഘർഷമുണ്ടായത്. ഷവർമക്ക് 10 രൂപ അധികം വാങ്ങിയെന്ന് പറഞ്ഞ് തുടങ്ങിയ തർക്കമാണ് കത്തിക്കുത്തിലും ആക്രമണത്തിലുമാണ് കലാശിച്ചത്. സംഭവത്തിൽ മൂന്ന് പേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ആവണംകോട് സ്വദേശികളായ കിരൺ, നിഥിൻ, വിഷ്ണു എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ആവണംകോട് സ്വദേശികളായ കിരൺ, നിഥിൻ, വിഷ്ണു എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കത്തിക്കുത്തിലും ആക്രമണത്തിലും പരിക്കേറ്റ കടയുടമയായ അബ്ദുൾ ഗഫൂർ, മക്കളായ മുഹമ്മദ് റംഷാദ്, യാസർ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ സാരമായി പരിക്കേറ്റ മുഹമ്മദ് റംഷാദ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്.
Also read-
Teacher Arrested|നിർദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിച്ചില്ല; കണ്ണൂരിൽ വിദ്യാർത്ഥിനികളെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ
അറസ്റ്റിലായ പ്രതികളുടെ പേരിൽ അബ്കാരി, കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. ഇവരെ ശ്രീമൂല നഗരം, ശ്രീഭൂതപുരം, ആവണംകോട് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. ഒരാളെ പ്രവർത്തനരഹിതമായിരുന്ന ഇഷ്ടിക കളത്തിൽ നിന്നും മറ്റൊരാളെ കപ്പ തോട്ടത്തിൽ നിന്നുമാണ് പിടികൂടിയത്.
നെടുമ്പാശ്ശേരി എസ് എച്ച് ഒ പി എം ബൈജു, എസ് ഐ ജയപ്രസാദ്, എ എസ് ഐ പ്രമോദ്, പോലീസുകാരായ ജോസഫ്, ജിസ്മോൻ, അബ്ദുൾ ഖാദർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ഒളിവില്‍ പോയ പ്രതി പിടിയില്‍
കിളിമാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി (plus two student) ആത്മഹത്യ (suicide) ചെയ്ത കേസില്‍ ഒളിവില്‍ പോയിരുന്ന അടുപ്പക്കാരനായ യുവാവ് അറസ്റ്റില്‍ (arrest). കാട്ടുംപുറം തോട്ടിന്‍കര പുത്തന്‍ വീട്ടില്‍ അജിംഷ(23)യാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസുകളിലാണ് അറസ്റ്റ്.
Also Read-
ഭാര്യയെ കൊല്ലാൻ ജലാറ്റിൻ സ്റ്റിക്ക് ധരിച്ച് കെട്ടിപ്പുണർന്നു; സ്ഫോടനത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു
ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുമ്പോള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി ഒളിവില്‍ പോയിരുന്നു. ഇതിനുപിന്നാലെ പ്രതിക്ക് എതിരേ ജില്ലാ പോലീസ് മേധാവി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യ വി.ഗോപിനാഥിന്റെ നിര്‍ദേശത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുനീഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ കിളിമാനൂര്‍ എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായര്‍, സവാദ് ഖാന്, ഷാജി, സി.പി.ഒ. ഷംനാദ്, രജിത് രാജ്, മഹേഷ്, ഷിജു, സുനില്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.