നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർത്താവ് ചാവേർ ആക്രമണത്തിൽ മുൻഭാര്യയെ കൊലപ്പെടുത്തി; വിവാഹമോചനത്തിലെ നിരാശയെന്ന് സൂചന

  ഭർത്താവ് ചാവേർ ആക്രമണത്തിൽ മുൻഭാര്യയെ കൊലപ്പെടുത്തി; വിവാഹമോചനത്തിലെ നിരാശയെന്ന് സൂചന

  തൊട്ടടുത്തുണ്ടായിരുന്ന മകൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   ഭാര്യയെ ബോംബ് വെച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ദക്ഷിണ മിസോറാമിലെ ലുങ്ലെയ്‌ എന്ന പട്ടണത്തിൽ വെച്ചാണ് അതിദാരുണമായ സംഭവം നടന്നത്. ഒരു മാസം മുമ്പ് ഈ ദമ്പതികൾ വിവാഹമോചനം നേടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

   2021 ഒക്ടോബർ 5 ന് ഉച്ചയ്ക്ക് 12.45 ന് ലുങ്ലെയിലെ ചൻമാരി വെങ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. 61 വയസുകാരിയായ സ്ത്രീ പി ലാൽതിയാങ്ഹ്‌ലിമി സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടഞ്ഞു. കൊലപാതകത്തിന് കാരണക്കാരനായ മുൻ ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് അദ്ദേഹത്തിനും മരണം സംഭവിക്കുകയായിരുന്നു.

   ലുങ്ലെയിൽ എച്ച് പി സി ഓഫീസിന് മുന്നിലായി പച്ചക്കറി വിൽപ്പന നടത്തിയിരുന്ന ഒരു ചെറുകിട കച്ചവടക്കാരിയായിരുന്നു കൊല്ലപ്പെട്ട പി ലാൽതിയാങ്ഹ്‌ലിമി. അവരുടെ മകളും തൊട്ടടുത്ത് മറ്റൊരു സ്റ്റാളിൽ പച്ചക്കറി വിൽപ്പന നടത്തിവരികയായിരുന്നു. മുൻ ഭർത്താവ് പു രോഹ്മിങ്ലിയാന സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് അവരുടെ പച്ചക്കറി കടയിൽ എത്തിയിരുന്നു. അദ്ദേഹം തന്റെ മുൻ ഭാര്യയോട് സിഗരറ്റ് ചുരുട്ടി തരാൻ ആവശ്യപ്പെടുകയും അവർ സമ്മതിക്കുകയും ചെയ്തു. സിഗരറ്റ് വലിക്കുന്നതിനിടയിൽ പു രോഹ്മിങ്ലിയാന ശാരീരികമായ അസ്വസ്ഥത പ്രകടിപ്പിക്കുകയും തുടർന്ന് മുൻ ഭാര്യയെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഉടൻ തന്നെ വലിയ ശബ്ദത്തോടെ ബോംബ് പൊട്ടുകയും അവർ തൽക്ഷണം കൊല്ലപ്പെടുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

   ലുങ്ലെയ്‌ ജില്ലയിലെ ഉന്നതാധികാര സമിതിയുടെ ഓഫീസിന് മുന്നിൽ വെച്ചാണ് അതിദാരുണമായ സംഭവം ഉണ്ടായത്. ജെലാറ്റിൻ ഉപയോഗിച്ച് നിർമിച്ച ചാവേർ ബോംബ് രോഹ്മിങ്ലിയാന തന്റെ വസ്ത്രത്തിനുള്ളിലാകാം ഒളിപ്പിച്ചതെന്ന് ലുങ്ലെയ്‌ ജില്ലയിലെ പോലീസ് സൂപ്രണ്ട് റെക്സ് വാൻചാങ് പറഞ്ഞു. സ്‌ഫോടനത്തിന് ശേഷം ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ അവരുടെ ഗ്രാമമായ തിൽറ്റ്ലാങ്ങിലേക്ക് അയച്ചു. ലുങ്ലെയിൽ നിന്ന് 73 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മകൾ പരിക്കുകൾ ഏതുമില്ലാതെ രക്ഷപ്പെട്ടു.

   സി ആർ പി സി സെക്ഷൻ 174 എന്നീ വകുപ്പുകൾ ചാർജ് ചെയ്ത്‌ ലുങ്ലെയ്‌ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് കാരണക്കാരനായ പു രോഹ്മിങ്ലിയാന വിവാഹബന്ധത്തിൽ അക്രമാസക്തനായിരുന്നു എന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിവാഹിതനായിരിക്കെ ഭാര്യയോട് അക്രമാസക്തനായാണ് പെരുമാറിയിരുന്നത് എന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. മിസോറാമിൽ വിവാഹമോചനം വളരെ സാധാരണമായി നടക്കുന്ന കാര്യമാണെങ്കിലും അതിന്റെ പേരിൽ ഇത്തരം അക്രമ സംഭവങ്ങൾക്ക് ഇതുവരെ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
   Published by:Rajesh V
   First published:
   )}