കോഴിക്കോട്: താമരശ്ശേരിയിൽ ക്വട്ടേഷൻ സംഘത്തിൽ നിന്നും മോചിക്കപ്പെട്ട ഷാഫിയുടെ ശബ്ദം സന്ദേശം ന്യൂസ് 18 ന്. എല്ലാവരും കൂടി തന്നെ ചതിച്ചുവെന്നും ജ്യേഷ്ഠൻ പോലും മൈൻഡ് ചെയ്തില്ലെന്നുമാണ് ഓഡിയോ സന്ദേശത്തിൽ ഷാഫി പറയുന്നത്. തനിക്ക് കേസോ മറ്റ് കാര്യങ്ങളോ ഇല്ല. ഇവർക്ക് കൊടുക്കാനുള്ള വിഹിതം മാത്രമാണ് ചോദിച്ചത്. ഇപ്പോൾ താൻ സുരക്ഷിതമായ സ്ഥലത്തെത്തിയെന്നും ഷാഫിയുടെ സന്ദേശത്തിൽ പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് ക്വട്ടേഷൻ സംഘത്തിന്റെ പിടിയിലായിരുന്ന ഷാഫി വീട്ടിൽ തിരിച്ചെത്തിയത്. ഈ മാസം 7ന് സംഘം തട്ടിക്കൊണ്ടുപോയ ഷാഫിയെ മൈസൂരിൽ ഇറക്കിവിടുകയായിരുന്നു. ഇവിടെ നിന്ന് താമരശ്ശേരിയിലെ വീട്ടിലേക്ക് ബസ്സിലാണ് ഷാഫി എത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.
അതേസമയം, ഷാഫിയിൽ നിന്നും മൊഴിയെടുക്കൽ പൂർത്തിയായി. ശേഷം താമരശ്ശേരിയിലേക്ക് കൊണ്ടുപോയി. വടകര റൂറൽ എസ്.പി. ഓഫീസിൽ കണ്ണൂർ റെയ്ഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയും കോഴിക്കോട് റൂറൽ എസ്.പിയുടെ ചുമതലയുളള വയനാട് എസ്.പി. ആർ ആനന്ദുമാണ് ഷാഫിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട ദുരൂഹതകൾ വ്യക്തമാകാൻ ഷാഫിയുടെ മൊഴി നിർണയകമാവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.