• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന പുളിമരക്കുറ്റി കണ്ടെത്തി

Murder| ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന പുളിമരക്കുറ്റി കണ്ടെത്തി

വെട്ടി നുറുക്കാൻ അനുയോജ്യവും ബലമുള്ളതുമായതിനാലാണ് പുളിമരകഷ്ണം തിരഞ്ഞെടുത്തതെന്ന് പ്രതി നൗഷാദ് പോലീസിനോട് പറഞ്ഞു.

  • Share this:
    നിലമ്പൂർ: പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കാൻ (murder of a traditional physician) ഉപയോഗിച്ചതെന്ന് കരുതുന്ന ഇറച്ചി പലകയുടെ കുറ്റി പോലീസ് തെളിവെടുപ്പിൽ കണ്ടെത്തി. പ്രതി നൗഷാദുമായി നിലമ്പൂർ സ ഐയുടെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്. നിലമ്പൂർ റയിൽവേ സ്റ്റേഷന് സമീപം രാധാകൃഷ്ണൻ നായർ എന്ന ഉണ്ണിയുടെ വീട്ടുവളപ്പിലെ പുളിമരത്തിന്റെ കുറ്റിയാണ് പോലീസ് കണ്ടെത്തിയത്.

    പുളിമരം മര വ്യാപാരിയായ പറമ്പാടൻ ഉമ്മറിനാണ് രാധാകൃഷ്ണൻ വിറ്റത്. ഇയാളിൽ നിന്നാണ് ഷാബാ ശരീഫിന്റെ മൃതദേഹം വെട്ടി നുറുക്കാൻ വേണ്ടി നൗഷാദ് ഒന്നര മീറ്റർ നിളമുള്ള മരക്കഷ്ണം വാങ്ങിയത്. കൊലപാതകത്തിന് തൊട്ടടുത്ത ദിവസമാണ് മൃതദേഹ വെട്ടി നുറുക്കാനായി മരക്കഷ്ണം വാങ്ങിയത്. വെട്ടി നുറുക്കാൻ അനുയോജ്യവും ബലമുള്ളതുമായതിനാലാണ് പുളിമരകഷ്ണം തിരഞ്ഞെടുത്തതെന്ന് പ്രതി നൗഷാദ് പോലീസിനോട് പറഞ്ഞു.

    പോലീസ് കണ്ടെത്തിയ പുളിമര കുറ്റിയിൽ നിന്നുള്ള കഷ്ണം തന്നെയാണ് വാങ്ങിയതെന്ന് പ്രതിയും സമ്മതിച്ചു. നൗഷാദിന് മരക്കഷ്ണം വിറ്റതായി മര വ്യാപാരി ഉമ്മറും പോലീസിൽ മൊഴി നൽകി. ഞായറായ്ച വൈകുന്നേരം നാല് മണിയോടെയാണ് പ്രതിയുമായി സി ഐ പി വിഷ്ണു, എസ് ഐമാരായ കെ ബഷീർ, നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ റയിൽവെ സ്റ്റേഷന് സമീപമുള്ള വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പ്രതി നൗഷാദിനെ തിങ്കളാഴ്ച കോടതിയിൽ തിരിച്ചേൽപ്പിക്കും.

    Also Read-ഒറ്റമൂലി വൈദ്യന്റെ അരുംകൊല; തെളിവിനായി ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ പോലീസ് പരിശോധന

    കഴിഞ്ഞ ദിവസം നൗഷാദുമായി മുഖ്യപ്രതി ഷൈബിൻ അഷ്റഫിൻ്റെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അഷ്റഫിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ വീട്ടിലെ ടൈലുകൾ പൊളിച്ചു മാറ്റിയതായും ഷാബാ ഷെരീഫിനെ തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിച്ച് കൊന്ന മുറിയുടെ ഘടന തന്നെ മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

    Also Read-പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതികളിൽ ഒരാളായ നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

    മൈസൂര്‍ സ്വദേശിയും പാരമ്പര്യ ചികിത്സാ വൈദ്യനുമായ ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം ഷൈബിന്‍ അഷ്റഫ്, നിഷാദ്, ഷിബാബുദ്ദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. കേസിൽ നിലവിൽ ഒൻപതു പേരാണ് പ്രതിപട്ടികയിൽ ഉള്ളത്.

    2020 ഒക്ടോബറിലാണ് ഷൈബിൻ അഷ്റഫ്  നിലമ്പൂരിലെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ച ഷാബ ഷെരീഫ് ക്രൂരമായ മർദ്ദനത്തിനൊടുവിൽ കൊല്ലപ്പെട്ടത്. മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി മനസ്സിലാക്കി വിപണനം ചെയ്യാനായിരുന്നു ഷൈബിൻ അഷ്റഫിൻ്റെ ഉദ്ദേശം. ഇതിന് വേണ്ടി 2019ൽ പാരമ്പര്യ വൈദ്യനെ മൈസൂരിൽ നിന്നും പ്രതികൾ തട്ടിക്കൊണ്ടു വരികയായിരുന്നു. ഒന്നേകാൽ വർഷത്തോളം നീണ്ട പീഡനങ്ങൾക്ക് ഒടുവിൽ ഷാബ ഷരീഫ് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം പ്രതികൾ വെട്ടി നുറുക്കി പുഴയിൽ എറിയുകയായിരുന്നു.
    Published by:Naseeba TC
    First published: