• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പതിമൂന്നുകാരനെ പലതവണ പീഡിപ്പിച്ച 28കാരിയായ അധ്യാപികയ്ക്ക് 20 വർഷം തടവുശിക്ഷ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് അശ്ലീല സന്ദേശമയ്ക്കുക, ക്ലാസ് മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നിവയാണ് അധ്യാപികയ്ക്കെതിരായ പരാതി

news18
Updated: July 13, 2019, 11:29 PM IST
പതിമൂന്നുകാരനെ പലതവണ പീഡിപ്പിച്ച 28കാരിയായ അധ്യാപികയ്ക്ക് 20 വർഷം തടവുശിക്ഷ
jail-reuters
news18
Updated: July 13, 2019, 11:29 PM IST
വാഷിംഗ്ടൺ: പതിമൂന്നൂകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതിന് 28കാരിയായ അധ്യാപികയ്ക്ക് അമേരിക്കൻ കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. അരിസോണയിലെ ഗുഡ്‍‍ഡിയർ സ്വദേശിനി ബ്രിട്ട്നി സമോറയ്ക്കാണ് തടവുശിക്ഷ ലഭിച്ചത്. കഴിഞ്ഞ മാർച്ച് മുതൽ ബ്രിട്ട്നി ജയിലിലാണ്. ആറാം ക്ലാസ് വിദ്യാർഥിയെ പലതവണ പീഡിപ്പിച്ചതായി മാതാപിതാക്കൾ നൽകിയ പരാതിയിലാണ്, ‌ലാസ് ബ്രിസാസ് അക്കാദമിയിൽ അധ്യാപികയായ ബ്രിട്ട്നി സമോറ അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് അശ്ലീല സന്ദേശമയ്ക്കുക, ക്ലാസ് മുറിയിൽ മറ്റൊരു വിദ്യാർഥി നോക്കിനിൽക്കുമ്പോൾ ഉൾപ്പെടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നിവ ചെയ്തെന്നായിരുന്നു പരാതി. കുട്ടിയുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത സെൻട്രി പേരന്റൽ കൺട്രോൾ എന്ന ആപ്പ് വഴിയാണ് അധ്യാപികയുടെ പ്രവൃത്തിയെപറ്റി മാതാപിതാക്കൾക്കു വിവരം ലഭിച്ചത്. വർഷങ്ങളായി വേർപിരിഞ്ഞു കഴിയുന്ന കുട്ടിയുടെ അമ്മയും അച്ഛനും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പഠനസംബന്ധമായ സംശയങ്ങൾ ചോദിക്കുന്നതിനു ‘ക്ലാസ് ക്രാഫ്റ്റ്’എന്ന ആപ് വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഇതുവഴി കുട്ടിയും ബ്രിട്ട്നിയും നിരന്തരം സന്ദേശങ്ങൾ കൈമാറാൻ ആരംഭിച്ചു. കൂടുതൽ അടുപ്പമായപ്പോൾ സമൂഹമാധ്യമങ്ങൾ വഴി കുട്ടിക്കു ബ്രിട്ട്നി തുടർച്ചയായി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി മാതാപിതാക്കൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

First published: July 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...