കണ്ണൂര്‍: സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ. സിപിഎം മുൻ പ്രാദേശിക നേതാവ് കൂത്തുപറമ്പ് സ്വദേശി എം മുരളീധരനാണ് മരിച്ചത്. കേസെടുത്തതിന് പിന്നാലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ചയാണ് മുരളീധരനെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുടർന്ന് കൂത്തുപറമ്പ് സൗത്ത് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് മുരളീധരനെ പുറത്താക്കിയിരുന്നു.
പരിസരവാസികളായ സ്ത്രീകളുടെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളും മോര്‍ഫ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് മുരളീധരനെതിരെ നടപടിയെടുത്തത്.
Also Read- വിവാഹപോർട്ടൽ വഴി വിവരം ശേഖരിച്ച് തട്ടിപ്പ്; മുംബൈ സ്വദേശിനിക്ക് നഷ്ടമായത് 7 ലക്ഷം രൂപ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kannir, Morphed Pictures