നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Bank Fraud Case | ബാങ്കിൽ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുന്‍ എസ്ബിഐ മാനേജര്‍ക്ക് 7 വര്‍ഷം തടവ്

  Bank Fraud Case | ബാങ്കിൽ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുന്‍ എസ്ബിഐ മാനേജര്‍ക്ക് 7 വര്‍ഷം തടവ്

  4.03 കോടി രൂപ തട്ടിയതിനാണ് ഇയാൾക്ക് കോടതി തടവുശിക്ഷ വിധിച്ചത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബാങ്ക് തട്ടിപ്പ് കേസിൽ (Bank fraud case) എസ്ബിഐ മുൻ ബ്രാഞ്ച് മാനേജരെ (SB Ex-Branch Manager) ഹൈദരാബാദിലെ (Hyderabad) സിബിഐ കോടതി (CBI Court) തടവുശിക്ഷയ്ക്ക് വിധിച്ചു. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ റിസർച്ച് സെന്റർ ഇമരാത്ത് ബ്രാഞ്ചിലെ മുൻ മാനേജർ പ്രവീൺ സിങ്ങിനാണ് 4.03 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കോടതി തടവ് ശിക്ഷ വിധിച്ചത്. ഏഴ് വർഷം തടവും (imprisonment) രണ്ട് ലക്ഷം രൂപ പിഴയുമാണ് (fine) വിധിച്ചത്.

   സ്‌പെഷ്യൽ ടേം നിക്ഷേപം റദ്ദാക്കി സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്കും വ്യാജ പേരുകളിൽ ആരംഭിച്ച അക്കൗണ്ടുകളിലേക്കും 4.03 കോടി രൂപയാണ് പ്രവീൺ സിങ് ട്രാൻസ്ഫർ ചെയ്തത്. ബാങ്കിൽ തട്ടിപ്പ് നടത്താൻ മറ്റ് അജ്ഞാതരായ കക്ഷികളുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് 2010 ഏപ്രിൽ 26നാണ് സിബിഐ പ്രവീൺ സിങിനെതിരെ കുറ്റം ചുമത്തിയത്. അന്വേഷണത്തെ തുടർന്ന്, 2011 മാർച്ച് 31ന് പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. വിചാരണക്കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു.

   നേരത്തെ, മുംബൈയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മാത്തടി തൊഴിലാളി യൂണിയന്റെ ഏഴ് ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ നിന്ന് 36 കോടി രൂപ മുൻ ബാങ്ക് മാനേജർ തട്ടിയെടുത്തതാണ് സംഭവം. തുടർന്ന് രണ്ട് വർഷമായി ഒളിവിലായിരുന്ന ബാങ്കിന്റെ മുൻ മാനേജരെ സിറ്റി ഇക്കണോമിക് ഒഫൻസ് വിഭാഗം (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്തു.

   Also read- Facebook Fraud | ഫേസ്‌ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് 32 ലക്ഷം രൂപ

   രണ്ട് സ്കൂൾ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ 900 കോടി രൂപ ലഭിച്ച സംഭവത്തിലും അടുത്തിടെ ബാങ്ക് അന്വേഷണം തുടങ്ങിയിരുന്നു. ബീഹാറിലാണ് സംഭവം. അടുത്തിടെ ബീഹാറിലെ തന്നെ ഒരു ഉപഭോക്താവിൻറെ അക്കൌണ്ടിൽ ബാങ്കിലെ പിഴവ് കാരണം 5.5 ലക്ഷം രൂപ ക്രെഡിറ്റായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് ആൺകുട്ടികളുടെ അക്കൌണ്ടിൽ 900 കോടി രൂപ ക്രെഡിറ്റായത് ബാങ്ക് ഉദ്യോഗസ്ഥരെ മാത്രമല്ല, ഒരു ഗ്രാമത്തെയാകെ അമ്പരപ്പിലാക്കിയിരുന്നു. ഗുരുചന്ദ്ര വിശ്വാസ്, അസിത് കുമാർ എന്നീ ആൺകുട്ടികളുടെ അക്കൗണ്ടുകളിലായാണ് 900 കോടിയിലേറെ രൂപ ക്രെഡിറ്റായത്.

   Also read- Crime |പെട്രോള്‍ പമ്പില്‍ ഫോണ്‍ വിളി വിലക്കിയ ജീവനക്കാരനു നേരെ ഗുണ്ടാ ആക്രമണം; പോലീസ് എത്താന്‍ വൈകിയെന്ന് പരാതി

   സ്കൂൾ യൂണിഫോമിനായി സംസ്ഥാന സർക്കാർ നിക്ഷേപിച്ച തുകയെക്കുറിച്ച് പരിശോധിക്കാനാണ് വിദ്യാർഥികളായ ആൺകുട്ടികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രാദേശിക കേന്ദ്രീകൃത പ്രീസെസിംഗ് സെന്ററിൽ (സിപിസി) എത്തിയത്. എന്നാൽ അക്കൌണ്ട് പരിശോധിച്ച ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടിപ്പോയി. രണ്ടുപേരുടെയും അക്കൌണ്ടുകളിലായി ഏകദേശം 900 കോടിയിലേറെയാണ് ബാലൻസ് കാണിച്ചിരുന്നതെന്ന് ലൈവ്ഹിന്ദുസ്ഥാൻ റിപ്പോർട്ടിൽ പറയുന്നു.
   Published by:Naveen
   First published: