പ്രൈമറി സ്കൂളില്‍ പഠിക്കവേ ക്ലാസില്‍ അപമാനിച്ച അധ്യാപികയെ മുപ്പതുകൊല്ലത്തിനു ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലാണ് സംഭവം. ഗണ്ടര്‍ യുവെന്റസ് എന്ന യുവാവാണ് അധ്യാപിക മരിയ വെര്‍ലിന്‍ഡ(59)നെ കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചു. 2020-ലാണ് അധ്യാപികയായ മരിയ കൊല്ലപ്പെടുന്നത്.
1990-ല്‍, ഏഴുവയസ്സുകാരനായിരുന്ന തന്നെക്കുറിച്ച് മരിയ ക്ലാസില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അധ്യാപികയുടെ വാക്കുകളില്‍ നിന്ന് പിന്നീട് ഒരിക്കലും മോചനം നേടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് യുവെന്റസ് പോലീസിനോടു പറഞ്ഞു.
2020 നവംബര്‍ 20-ന് ഹെരെന്റല്‍സിലെ സ്വന്തംവീട്ടില്‍വെച്ചാണ് മരിയ കൊല്ലപ്പെട്ടത്. ബെല്‍ജിയന്‍ പോലീസ് വ്യാപക അന്വേഷണം നടത്തിയിട്ടും ആരാണ് കൊലപാതകി എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകിയെ കണ്ടെത്താന്‍ ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയും നടത്തിയിരുന്നു. തുടര്‍ന്ന് മരിയയുടെ ഭര്‍ത്താവ്, സാക്ഷികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ടുവരണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
പ്രതി യുവെന്റസ് മരിയയുടെ ശരീരത്തില്‍ 101 തവണ കുത്തിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇവരുടെ പണം സൂക്ഷിച്ചിരുന്ന പഴ്സ് നഷ്ടപ്പെടാതിരുന്നത്, കൊലപാതകം മോഷണശ്രമത്തിനിടെ സംഭവിച്ചതല്ലായെന്നും വ്യക്തമാക്കിയിരുന്നു.
മരിയ കൊല്ലപ്പെട്ട് 16 മാസങ്ങള്‍ക്കു ശേഷം യുവെന്റസ് ഒരു സുഹൃത്തിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെയാണ് യുവെന്റസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ യുവെന്റസിനെ കൊലപാതക കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
തൃശൂർ: കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിലെ (Murder Case) പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിൽ ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. പൊലീസ് (Kerala Police) സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ ഏറിയാട് വസ്ത്രവ്യാപാരശാല ഉടമയായ റിൻസിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയായ റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പിൽ റിന്‍സി നാസറിനെയാണ് വ്യാഴാഴ്ച രാത്രി 7.30 ഓടെ റിയാസ് വെട്ടിക്കൊന്നത്. സ്കൂട്ടറിൽ മക്കളോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയെ ബൈക്കിടിച്ചു വീഴ്ത്തിയശേഷം വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു. റിൻസി നടത്തുന്ന തുണിക്കടയിലെ മുന്‍ ജീവനക്കാരനാണ് റിയാസ്.
റിന്‍സിയുടെ ശരീരത്തില്‍ 30 വേട്ടെറ്റ പാടുകളാണ് ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം പ്രതി റിയാസ് രക്ഷപ്പെട്ടിരുന്നു. അപകടസമയം റിന്‍സിക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തില്‍ റിന്‍സിയുടെ കൈവിരലുകള്‍ അറ്റ് പോയിരുന്നു. മുഖത്തും വേട്ടേറ്റിരുന്നു. അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്.
ജോലിയിൽ തിരിച്ചെടുക്കാത്തതിന്റെ പക; തൃശൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ മുൻവൈരാഗ്യം
നടുറോഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊല്ലപ്പെട്ട മാങ്ങാരപറമ്പിൽ റിൻസി നാസറിന്റെ (30) തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ് (25). റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്ന് റിയാസിനെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ, ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിൻസിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാൽ, തിരിച്ചെടുക്കാൻ റിൻസി തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലാണ് റിൻസിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.