• HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറത്ത് ലഹരി മരുന്ന് വേട്ട; എക്സൈസ് പിടികൂടിയത് 132 കിലോ കഞ്ചാവ്, പൊലീസ് പിടിച്ചെടുത്തത് 31 ഗ്രാം MDMA

മലപ്പുറത്ത് ലഹരി മരുന്ന് വേട്ട; എക്സൈസ് പിടികൂടിയത് 132 കിലോ കഞ്ചാവ്, പൊലീസ് പിടിച്ചെടുത്തത് 31 ഗ്രാം MDMA

2 ദിവസം മുന്‍പ് വില്പനക്കായി കൊണ്ടുവന്ന 200 ഓളം പാക്കറ്റ് കഞ്ചാവുമായി 2 പേരെ അരീക്കോട് പിടികൂടിയിരുന്നു

  • Last Updated :
  • Share this:
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാനുള്ള മാരക സിന്തറ്റിക്ക് ലഹരി മരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അരീക്കോട് പിടിയില്‍.  അരീക്കോട് ബസ്റ്റാന്റ് പരിസരത്തു വച്ചാണ് പ്രതികളെ മലപ്പുറം ജില്ലാ ഡന്‍സാഫ് ടീമും അരീക്കോട് പോലീസും ചേര്‍ന്ന് പിടികൂടിയത്. കൊണ്ടോട്ടി കീഴ്‌ശ്ശേരി സ്വദേശി കളത്തിങ്ങല്‍ അനൂപ് (27), കോഴിക്കോട് അഴിഞ്ഞില്ലം സ്വദേശി മേലെ പള്ളിക്കാത്തൊടി സജിത്ത് (33) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും 31 ഗ്രാം എം.ഡി.എം.എ പിടികൂടി. ബാംഗ്ലൂരില്‍ നിന്നും ബസ്സില്‍ കോഴിക്കോടെത്തി ചില്ലറ വില്പനക്കായി അരീക്കോട് ബസ്റ്റാന്റ് പരിസരത്ത് എത്തിയ സമയത്താണ് പിടികൂടിയത്. പിടിയിലായ സജിത്തിന് വാഴക്കാട് സ്റ്റേഷനില്‍ കൊലപാതക ശ്രമത്തിന് ഒരു കേസും അനൂപിന് കൊണ്ടോട്ടിയില്‍ ഒരു കേസും നിലവില്‍ ഉണ്ട്. ഇവര്‍ ഉള്‍പ്പെട്ട ലഹരി കടത്ത് സംഘത്തിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്.

2 ദിവസം മുന്‍പ് വില്പനക്കായി കൊണ്ടുവന്ന 200 ഓളം പാക്കറ്റ് കഞ്ചാവുമായി 2 പേരെ അരീക്കോട് പിടികൂടിയിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ്, അരീക്കോട് ഇന്‍സ്പക്ടര്‍ അബ്ബാസലി എന്നിവരുടെ നേതൃത്വത്തില്‍ അരീക്കോട് ശെ ജിതിന്‍, ജില്ലാ ഡന്‍സാഫ് ടീം അംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ് ഒളരിയന്‍, സബീഷ്, സുബ്രഹ്മണ്യന്‍, എന്നിവര്‍ക്ക് പുറമെ സച്ചിന്‍ ശ്രീനാഥ്, രതീഷ്, എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Also Read- പൂവ് ചോദിച്ചെത്തി കഴുത്തറുത്തു; മനോരമ കൊലപാതകം വിവരിച്ച് പ്രതി ആദം അലി

വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ 132 കിലോ കഞ്ചാവ് പിടികൂടി

കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.300 കിലോ കഞ്ചാവ് വഴിക്കടവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. കഞ്ചാവ് കടത്തിയ 5 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായി ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് അസി. എക്സൈസ് കമ്മീഷണർ. അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ‍്യാഴാഴ്ച രാത്രി പത്തോടെ യാന്ന് നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തുമ്പോൾ സംഘം ചെക്ക്പോസ്റ്റിൽ പിടിയിലായത്.

2 കാറുകളിൽ ഒരു കാറിന്റെ ഡിക്കിക്കുള്ളിൽ 6 കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാർ പൈലറ്റായിട്ടാണ് എത്തിയത്. ആന്ധ്രയിൽ നിന്നും മൈസൂരുവിലേക്കും അവിടെ നിന്ന്  നിന്നു മഞ്ചേരിയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റിലെ സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, ഇൻസ്പെക്ടർ മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഇൻസ്പെക്ടർമാരായ  സുബിൻ, എം.വിശാഖ്, കെ.ആർ.അജിത്ത്, ബസന്തകുമാർ, ജി.എം. അരുൺകുമാർ, കെ.മുഹമ്മദലി, സജി പോൾ, കെ.രാജീവ്, ചെക്ക്പോസ്റ്റിലെ ഉദ‍്യോഗസ്ഥരായ എക്സൈസ് ഇൻസ്പെക്ടർ എസ്.മുരുകൻ, പ്രവന്‍റീവ് ഓഫീസർ പി.അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.ദിദിൻ, കെ.ഷംസുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ മുണ്ടേങ്ങര സ്വദേശി പറക്കോട്ടിൽ മുസ്തഫ എന്ന ജാക്കിയെയാണ് (42)   നിലമ്പൂർ ബീവറേജിന് സമീപം വെച്ച് എസ്.ഐ. നവീൻ ഷാജ്,  അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 240 ഗ്രാം കഞ്ചാവും,  കണ്ടെടുത്തു. കഞ്ചാവ് ഉപയോഗിച്ചതിന് അഞ്ചു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് കേസ്സെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ചില്ലറ വിൽപ്പനക്കാരനായ മുസ്തഫയെ കുറിച്ച് വിവരം  ലഭിച്ചത്.   തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഞ്ചാവു കൈവശം വെച്ചതിന് മുമ്പും ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
Published by:Naseeba TC
First published: