നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വാറ്റുകാരിലെ 'നന്മമരം' എക്സൈസ് പിടിയില്‍; പൂട്ടിച്ചത് തവണ വ്യവസ്ഥയില്‍ ചാരായ വില്പന

  വാറ്റുകാരിലെ 'നന്മമരം' എക്സൈസ് പിടിയില്‍; പൂട്ടിച്ചത് തവണ വ്യവസ്ഥയില്‍ ചാരായ വില്പന

  വന്‍തോതില്‍ ചരായം നിര്‍മ്മിച്ചു വിറ്റിരുന്ന ഇയാള്‍ ആവശ്യക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ചരായം എത്തിച്ചു നല്‍കുമായിരുന്നു

  ദേവസ്യ

  ദേവസ്യ

  • Share this:
   കോട്ടയം: ഈരാറ്റുപേട്ടയില്‍ വാറ്റ് കേന്ദ്രം നടത്തിവന്നിരുന്ന കാച്ചിക്ക അപ്പച്ചന്‍ എന്ന് അറിയപ്പെടുന്ന മൂത്തേടത്ത് വീട്ടില്‍ ദേവസ്യ(65) എക്‌സൈസ് പിടിയില്‍. വന്‍തോതില്‍ ചരായം നിര്‍മ്മിച്ചു വിറ്റിരുന്ന ഇയാള്‍ ആവശ്യക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ചരായം എത്തിച്ചു നല്‍കുമായിരുന്നു. തവണകളായി പൈസ അടച്ചാല്‍ മതിയെന്നതിനാല്‍ ആവശ്യക്കാരും കൂടുതലായിരുന്നു.

   ഉപഭോക്താക്കള്‍ക്കിടയില്‍ നന്മമരം എന്നാണ് ദേവസ്യ അറിയപ്പെട്ടിരുന്നത്. ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ പിടികൂടിയത്.

   ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. മൂന്നിലവ് ഉപ്പിടുപാറയില്‍ ആളൊഴിഞ്ഞ ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു വാറ്റ് ചാരായം നിര്‍മ്മിച്ചുകൊണ്ടിരുന്നത്. ഇയാളുടെ പക്കല്‍ നിന്ന് എട്ടു ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും ചാരായ നിര്‍മ്മാണ ഉപകരണങ്ങളും കണ്ടെത്തി.

   Also Read-ഭർത്താവിന്‍റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ

   ഇയാളുടെ നീക്കങ്ങള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയും ഷാഡോ എക്‌സൈസ് അംഗങ്ങള്‍ ആയ വിശാഖ് കെ വി, നൗഫല്‍ കിരം, നിയാസ് സിജെ എന്നിവര്‍ നീരീക്ഷിച്ചു വരികയായിരുന്നു.

   Also Read-നായയെചൊല്ലി തര്‍ക്കം; അയല്‍വാസിയ്ക്ക് നേരെ വെടിവെപ്പ്; SAI മുന്‍ പരിശീലകന്‍ അറസ്റ്റില്‍

   പ്രവിന്റീവ് ഓഫീസര്‍മാരായ മനോജ് ടി ജെ, മുഹമ്മദ് അഷ്‌റഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിമോന്‍ എംടി, റോയ് വര്‍ഗീസ്, സുരേന്ദ്രന്‍ കെസി, സുവി ജോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജാത സിബി, എക്‌സൈസ് ഡ്രൈവര്‍ ഷാനാവാസ് ഒഎ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
   Published by:Jayesh Krishnan
   First published:
   )}