തിരുവനന്തപുരം: വീടിന് സമീപം കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വെള്ളറട പന്നിമല കുഞ്ചാറ്റിന്‍കര റോഡരികത്ത് വീട്ടില്‍ പ്രവീണി (30)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽക്കാനും സ്വന്തം ആവശ്യത്തിനുമായാണ് നട്ടുവളർത്തിയതെന്ന് പ്രവീൺ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രവീണിന്‍റെ വീടിന് സമീപം പരിശോധന നടത്തിയത്. എക്സൈസ് നടത്തിയ പരിശോധനയിൽ വീട്ടിനു സമീപത്തെ പറമ്പില്‍ നട്ടുവളര്‍ത്തിയിരുന്ന 50, 45,32,30, 13 സെ.മീറ്റര്‍ പൊക്കമുള്ള ചെടികളാണ് കണ്ടെത്തിയത്.
തിരുവനന്തപുരം എക്സൈസ് യൂണിറ്റിലെ പ്രിവന്റീവ് ഓഫീസറായ സി.കെ. ജസ്റ്റിന്‍ രാജിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അമരവിള റേഞ്ച് ഇന്‍സ്പെക്ടര്‍ വി.എ. വിനോജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala news, Thiruvananthapuram