തൃശൂര്‍: അനധികൃതമായി മദ്യവില്പന(Illegal Liquor Sale) നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ്(Arrest)ചെയ്തു. മരത്താക്കര പുഴമ്പള്ളം സ്വദേശി കാഞ്ഞിരത്തിങ്കല്‍ ഷൈജനാ(39)ണ് പിടിയിലായത്. വില്പന കേന്ദ്രത്തിലേക്ക് തൊഴിലാളികളുടെ വേഷത്തിലെത്തിയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്.
പുഴമ്പള്ളം, പുത്തൂര്‍, മരത്താക്കര ഭാഗങ്ങളില്‍ കുറച്ച് മാസങ്ങളായി അതരാവിലെത്തന്നെ ആളുകളെ മദ്യപിച്ച് ജംഗ്ഷനുകളില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൊഴിലാളികളുടെ വേഷത്തിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ പണം നീട്ടിയപ്പോള്‍ ഇയാള്‍ മദ്യം നല്കി.
പ്രതിയുടെ പക്കല്‍ നിന്ന് നാല് ലിറ്റര്‍ വിദേശമദ്യവും 1700 രൂപയും പിടിച്ചെടുത്തു. തൃശ്ശൂര്‍ എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എം. സജീവ്, കെ.വി. രാജേഷ്, സി.ഇ.ഒ.മാരായ വിശാല്‍, എന്‍.ആര്. രാജു, ബിബിന്‍ ചാക്കോ, എ. ജോസഫ്, അബ്ദുള്‍ റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Also Read-Arrest | പഴുതടച്ച അന്വേഷണം; പിടികിട്ടാപ്പുള്ളിയായ അന്തര്‍ സംസ്ഥാന മോഷ്ടാവുള്പ്പെട്ട സംഘം പിടിയില്‍Arrest | മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരത്തിന് കഴുതയെ മോഷ്ടിച്ചു; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്ഹൈദരാബാദ്: മുഖ്യമന്ത്രിയ്ക്കെതിരായി പ്രതിഷേധ സമരം നടത്തുന്നതിനായി കഴുതയെ മോഷ്ടിച്ചെന്ന കേസില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന് (NSU) നേതാവ് വെങ്കിട് ബാലമൂര്‍ ആണ് അറസ്റ്റിലായത്.
തെലങ്കാന രാഷ്ട്ര സമിതി(TRS) അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ(KCR) ആയിരുന്നു പ്രതിഷേധ സമരം നടത്തിയത്. അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 17ന് സംസ്ഥാനത്തെങ്ങും കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
Also Read-Murder | വിവാഹം കഴിഞ്ഞ് മൂന്നാം മാസം ചോരയിൽ കുളിച്ച് നവദമ്പതിമാർ; പ്രതി കുടുങ്ങിയത് വിദഗ്ദ്ധനീക്കത്തിൽടിആര്എസ് നേതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെങ്കിട് ബാലമൂറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിക്കുന്ന സമരത്തില്‍ കഴുതയുടെ മുഖത്ത് മുഖ്യമന്ത്രിയുടെ മുഖംമൂടി ധരിപ്പിച്ചിരുന്ന ചിത്രം ബാലമൂര്‍ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഹുസൂര്‍ബാദ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു വിദ്യാര്‍ത്ഥി നേതാവായ വെങ്കിട് ബലമൂര്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.