തിരുവനന്തപുരം: കുളിമുറിയിൽ ചാരായ വാറ്റ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ദമ്പതികളെ എക്സൈസ് സംഘം പിടികൂടി. ആര്യനാടാണ് സംഭവം. ആര്യനാട് കോട്ടയ്ക്കകം മുക്കാലി വി.എസ് ഭവനിൽ ബിനുകുമാർ, ഭാര്യ സത്യ എന്നിവരാണ് എക്സൈസ് സ്പെഷയൽ സ്ക്വാഡിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ മതിൽ ചാടിക്കടന്നെത്തിയ എക്സൈസ് സംഘമാണ് ദമ്പതികളെ കൈയ്യോടെ പിടികൂടിയത്.
ഗ്യാസ് സിലിണ്ടറും വാറ്റ് ഉപകരണങ്ങളും കുളിമുറിയിൽ പ്രത്യേക രീതിയിൽ ഘടിപ്പിച്ചായിരുന്നു ഇവരുടെ വാറ്റ്. വീട്ടിൽ നിന്നും 55 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്.
സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ മഫ്ടിയിൽ സാഹസികമായി ടി വീട്ടിൽ മതിൽ ചാടി കടന്നാണ് വീട്ടിലെത്തിയത്.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്മെൻറ്റ് ആൻറ്റ് ആൻറ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാർ, എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാർ, പ്രിവൻറ്റീവ് ആഫീസർ (IB) മധുസൂദനൻ നായർ സിവിൽ എക്സൈസ് ആഫീസർമാരായ ജസീം,സുബിൻ,ജിതീഷ്, ഷംനാദ് , രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വ്യാജ വാറ്റോ വിൽപ്പനയോ സംബന്ധിച്ച വിവരങ്ങൾ 0471 2470418 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്ന് എക്സൈസ് അറിയിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.