പത്തനംതിട്ട: പന്തളത്ത് അന്‍പതിനായിരത്തിലധികം വിലവരുന്ന വിദേശമദ്യം (Foreign Alcohol) പിടകൂടി. സംഭവുമായി ബന്ധപ്പെട്ട് കുളനട സ്വദേശിയായ മധുസൂധനെ എക്‌സൈസ് (Excise) അറസ്റ്റ് ചെയ്തു. ഇയാൾ അനധികൃതമായി മദ്യം വിറ്റതിന് മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ വില്‍ക്കാന്‍ അനുമതിയുള്ള മദ്യമാണ് എക്‌സൈസ് പിടികൂടിയത്. വീട്ടിലെ വിറകുപുരയിലാണ് ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നത്.
ഒരു ലിറ്ററിന്റെ പതിനാറു കുപ്പിയും, 375 മില്ലി ലിറ്ററിന്റെ അന്‍പതു കുപ്പിയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എക്‌സൈസ് ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Gangeshananda| ജനനേന്ദ്രിയം മുറിച്ച കേസ്; DGP ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ
യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് ജനനേന്ദ്രിയം മുറിച്ച കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് സ്വാമി ഗംഗേശാനന്ദ (Swami Gangeshananda). തന്നെ പീഡകനെന്നും ബ്ലേഡ് മാഫിയയുടെ ആളാണെന്നും പറയുന്നവര്‍ക്ക് ഒരു തെറ്റും കുറ്റവും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. കേസിലെ ഗൂഢാലോചനയില്‍ ഡിജിപി ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്നും എല്ലാം മാഡത്തിന്റെ അറിവോടെയാണെന്നും ഗംഗേശാനന്ദ പറഞ്ഞു. കേസില്‍ യുവതിയേയും ആണ്‍സുഹൃത്ത് അയ്യപ്പദാസിനേയും പ്രതിചേര്‍ക്കാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.
‘പലയിടത്തും പീഡനങ്ങളും മറ്റും നടക്കുന്നുണ്ട്. അവർക്കെതിരെ പരാതി നൽകുകയും കോടതി ശിക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയല്ല. യഥാർഥത്തിൽ പീഡിപ്പിക്കപ്പെട്ടത് ഞാനാണ്. ഒരു തെറ്റ് ചെയ്താൽ എന്നെ ശിക്ഷിക്കുകയല്ലേ വേണ്ടത്? അല്ലാതെ, ജനനേന്ദ്രിയം മുറിക്കുകയാണോ വേണ്ടത്? എന്നിട്ടും ആരെയും കുറ്റപ്പെടുത്തിയില്ലല്ലോ. ആർക്കെതിരെയും ഞാൻ പരാതി കൊടുത്തിട്ടുമില്ല. ഈ ലോകം മുഴുവൻ ഞാൻ കുറ്റക്കാരാനാണെന്ന് അറിയപ്പെട്ടു തുടങ്ങി. ഇനി ഞാൻ എന്ത് കുറ്റം സമ്മതിക്കാനാണ്.’–സ്വാമി പറഞ്ഞു.
2017 മേയ് 19 തിരുവനന്തപുരം പേട്ടയിൽ രാത്രിയായിരുന്നു സംഭവം. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഇതനുസരിച്ചാണ് പൊലീസ് കേസെടുത്തു മുന്നോട്ടു പോയത്. എന്നാൽ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയതു പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. ഇതോടെ കേസിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാകുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.