• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; യുവാവ് അറസ്റ്റിൽ

Arrest | ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; യുവാവ് അറസ്റ്റിൽ

ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഓർഡർ ലഭിക്കുമ്പോൾ അവ എത്തിക്കേണ്ട സ്ഥലം വ്യക്തമല്ലെന്നും പറഞ്ഞ് പ്രതി തൻ്റെ വാട്സാപ്പിലേക്ക് ലൊക്കേഷൻ കൃത്യമായി ഷെയര്‍ ചെയ്യാൻ പറഞ്ഞ് ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ നമ്പര്‍ കൈക്കലാക്കും.

അറസ്റ്റിലായ നിതിൻ

അറസ്റ്റിലായ നിതിൻ

  • Share this:
    ഓണ്‍ലൈന്‍ ഫുഡ് വിതരണത്തിൻ്റെ (Online Food Delivery) മറവിൽ മയക്കുമരുന്ന് വില്‍പ്പന (Drug Sale) നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശി ആറ്റിന്‍പുറം വീട്ടില്‍ നിതിന്‍ രവീന്ദ്രന്‍ (26) ആണ് എംഡിഎംഎയുമായി (MDMA) എക്സൈസിൻ്റെ (Excise) പിടിയിലായത്.

    ഒരു ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. എറണാകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.

    ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നതിനിടെ അതിവിദഗ്ധമായാണ് ഇയാള്‍ സമപ്രായക്കരായ യുവാക്കളെയും യുവതികളെയും കെണിയിലാക്കിയിരുന്നത്. ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഓർഡർ ലഭിക്കുമ്പോൾ അവ എത്തിക്കേണ്ട സ്ഥലം വ്യക്തമല്ലെന്നും പറഞ്ഞ് പ്രതി തൻ്റെ വാട്സാപ്പിലേക്ക് ലൊക്കേഷൻ കൃത്യമായി ഷെയര്‍ ചെയ്യാൻ പറഞ്ഞ് ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ നമ്പര്‍ കൈക്കലാക്കും. പിന്നീട് പതിയെ അവരുമായി സൗഹ്യദം സ്ഥാപിച്ച ശേഷം മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായിരുന്നു രീതി.

    Also read- Operation Stuff | സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ലഹരി മരുന്നുമായി എക്സൈസ് പിടിയില്‍; ഓപ്പറേഷന്‍ സ്റ്റഫ് ലഹരി വേട്ട

    പഠിക്കാൻ കൂടുതല്‍ ഏകാഗ്രത കിട്ടുമെന്നും, ബുദ്ധി കൂടുതല്‍ വികസിക്കുമെന്നും പറഞ്ഞ് പഠനത്തിന് അല്‍പം പുറകിൽ നിൽക്കുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ തെറ്റിധരിപ്പിച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് നല്‍കിയിരുന്നത്. അര ഗ്രാമിന് 3000 രൂപയാണ് ഇയാള്‍ ഇവരിൽ നിന്നും ഈടാക്കിയിരുന്നത്. ഇത്തരത്തിൽ പ്രതിയുടെ കെണിയില്‍ അകപ്പെട്ട ഒരു വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ എക്‌സൈസിൻ്റെ ഷാഡോ സംഘം നിരീക്ഷിച്ചുവരുകയായിരുന്നു.

    തുടർന്ന്, കലൂര്‍ സ്‌റ്റേഡിയം റൗണ്ട് റോഡില്‍ പ്രതി ലഹരി വിൽപ്പനയ്ക്കായി എത്തിയപ്പോഴാണ് എക്‌സൈസ് സംഘം പിടികൂടിയത്. മാരക ലഹരിയിലായിരുന്ന ഇയാളെ എക്‌സൈസ് സംഘത്തിന് പ്രതിയെ പിടികൂടാൻ മൽപ്പിടുത്തം നടത്തേണ്ടി വന്നു.

    Also read- Infant Murder | 'ബിനോയ് അതിക്രൂരനായ കൊലയാളി'; വളര്‍ത്തുമൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പതിവെന്ന് പോലീസ്

    അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉപയോഗിച്ച് വരുന്ന 'പാര്‍ട്ടി ഡ്രഗ്' എന്ന വിളിപ്പേരുള്ള അതിമാരകമായ മെത്തലിൻ ഡയോക്‌സി മെത്താഫിറ്റമിനാണ് ഇയാളുടെ പക്കല്‍ നിന്നും സംഘം പിടികൂടിയത്.

    അന്യസംസ്ഥാനങ്ങളില്‍ പഠനത്തിനും മറ്റുമായി പോകുന്നവരില്‍ നിന്നുമാണ് ഇയാള്‍ക്ക് എംഡിഎംഎ ലഭിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞതെന്ന് എക്‌സൈസ് അറിയിച്ചു. വിഷയത്തിൽ സമഗ്രമായ അനേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് വ്യക്തമാക്കി.
    Published by:Naveen
    First published: