നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മയക്കുമരുന്ന് കേസിൽ സിനിമാക്കാരുമായി ബന്ധമുള്ള 'ടീച്ചറെ' ചോദ്യം ചെയ്തു; റോട്ട് വീലർ നായകൾ ടീച്ചറോട് ഇണക്കം കാട്ടിയതിൽ സംശയം

    മയക്കുമരുന്ന് കേസിൽ സിനിമാക്കാരുമായി ബന്ധമുള്ള 'ടീച്ചറെ' ചോദ്യം ചെയ്തു; റോട്ട് വീലർ നായകൾ ടീച്ചറോട് ഇണക്കം കാട്ടിയതിൽ സംശയം

    ഒറ്റ യജമാനനെ മാത്രം അനുസരിക്കുന്ന ശീലമുള്ള റോട്ട് വീലർ പോലെയുള്ള നായകൾ ഈ സ്ത്രീയെ കണ്ടപ്പോൾ ഇണക്കം കാണിച്ചതും സംശയത്തോടെയാണ് എക്സസൈസ് ക്രൈംബ്രാഞ്ച് കാണുന്നത്

    teacher_Drug

    teacher_Drug

    • Share this:
      കൊച്ചി: കാക്കനാട്ടെ മയക്കുമരുന്ന് കടത്ത് കേസിൽ സിനിമാക്കാരുമായി അടുപ്പമുള്ള യുവതിയെ എക്സൈസ് ചോദ്യം ചെയ്തു. മലയാള സിനിമയിലെ മുൻനിരക്കാരുമായി അടുത്ത ബന്ധമുള്ള യുവതിയെ എക്‌സൈസ് ക്രൈംബ്രാഞ്ചാണ് ചോദ്യം ചെയ്തത്. നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. 'ടീച്ചര്‍' എന്നാണ് പ്രതികള്‍ ഇവരെ വിശേഷിപ്പിച്ചത്.

      നേരത്തെ മയക്കുമരുന്ന് കടത്തിന് മറയായി ഉപയോഗിച്ചിരുന്ന റോട്ട് വീലർ നായകളെ, എക്സൈസ് സംഘം മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയായ ഈ യുവതിക്കാണ് കൈമാറിയതെന്നും എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് സംഘവും സിനിമാക്കാരും തമ്മിലുള്ള ബന്ധത്തിലെ ഇടനിലക്കാരിയാണ് ഇവരെന്നും സംശയമുണ്ട്. അഭിഭാഷകയ്ക്കൊപ്പമാണ് ഇവർ ചോദ്യം ചെയ്യലിന് ഹാജരായത്.

      നായകളെ ലഹരിക്കടത്തിന് മറയായി ഉപയോഗിച്ചിരുന്നതായി നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ടീച്ചർ എന്ന് വിളിച്ച യുവതിക്കു വേണ്ടിയാണ് നായകളെ കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞിരുന്നു. റോട്ട്‌വീലര്‍, കേന്‍ കോര്‍സോ ഇനങ്ങളില്‍ പെട്ട മൂന്നു നായ്ക്കളെയാണു പ്രതികള്‍ കൊണ്ടു വന്നത്. ഇതില്‍ ഒരു നായയ്ക്ക് മാത്രം ഏകദേശം 80,000 രൂപയോളം വില വരുന്നതാണ്. സാധാരണഗതിയിൽ ലഹരിമരുന്ന് പിടികൂടുമ്പോൾ ഇത്തരം മൃഗങ്ങളെ തൊണ്ടിമുതലായി കണ്ടുകെട്ടി മൃഗസംരക്ഷണ വകുപ്പിനെ ഏൽപ്പിക്കുകയും പിന്നീട് ലേലത്തിലൂടെ വിൽക്കുകയും ചെയ്യുന്നതാണ് നടപടിക്രമം.

      എന്നാൽ ലഹരിമരുന്ന് പിടികൂടിയ ശേഷം പ്രതികൾ പറഞ്ഞത് അനുസരിച്ച് 'ടീച്ചർ' എന്ന് അവകാശപ്പെട്ട് എത്തിയ യുവതിക്ക് നായകളെ കൈമാറുകയാണ് എക്സൈസ് ചെയ്തത്. ഒറ്റ യജമാനനെ മാത്രം അനുസരിക്കുന്ന ശീലമുള്ള റോട്ട് വീലർ പോലെയുള്ള നായകൾ ഈ സ്ത്രീയെ കണ്ടപ്പോൾ ഇണക്കം കാണിച്ചതും സംശയത്തോടെയാണ് എക്സസൈസ് ക്രൈംബ്രാഞ്ച് കാണുന്നത്. അപരിചിതരോട് അക്രമാസക്തരായി പെരുമാറുകയാണ് സാധാരണ ഈ നായകൾ ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ നായകളെ ഉപയോഗിച്ച് മയക്കുമരുന്നിന് ഒത്താശ ചെയ്തതിൽ യുവതിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. നിലവിൽ ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

      കൊച്ചി ലഹരിമരുന്ന് കേസ്; എക്‌സൈസ് സംഘം പോണ്ടിച്ചേരിയില്‍; പ്രതികളുമായുള്ള തെളിവെടുപ്പ് തുടങ്ങി

      കൊച്ചിയില്‍  മയക്കുമരുന്ന് പിടികൂടിയ കേസിന്റെ അന്വേഷണം കേരളത്തിന് പുറത്തേയ്ക്കും വ്യാപിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ  തെളിവെടുപ്പിനായി പോണ്ടിച്ചേരിയിൽ എത്തിച്ചു. ഇന്നും നാളെയുമായി പോണ്ടിച്ചേരിയിൽ തെളിവെടുപ്പു നടത്തും. ഇവിടെ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം സംഘം ചെന്നൈയ്ക്ക് തിരിക്കും. ഇടപാടില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും എക്‌സൈസ് സംഘം പരിശോധിയ്ക്കുകയാണ്.

      കൊച്ചിയില്‍ പിടികൂടിയ എം ഡി എം എ കൊണ്ടുവന്നത് ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നെന്നായിരുന്നു കേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി എക്‌സൈസ് സംഘം ഇവിടങ്ങളിലേയ്ക്ക് തിരിയ്ക്കുന്നത്. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്‍ എന്നിവരെ ചെന്നൈയിലും പോണ്ടിച്ചേരിയിലുമെത്തിച്ച് തെളിവെടുക്കും. പ്രതികള്‍ക്ക് മയക്കുമരുന്ന് നല്‍കിയവരെ പിടികൂടാനാകുമെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.





      Also Read-ലഹരി മരുന്ന് കടത്ത് കേസിൽ എക്സൈസ് വിട്ടയച്ച യുവതി അറസ്റ്റിൽ; കേസിലെ അട്ടിമറി തെളിയുന്നു

      കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിൽ  ത്വയ്ബയെയും മുഹമ്മദ് ഫൈസലിനെയും വെറുതെ വിട്ടതിനെതുടർന്നായിരുന്നു അട്ടിമറി നടന്നുവെന്ന ആരോപണം ഉയർന്നത്. ഇത് ശരിവെക്കുന്നതാണ് എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ കണ്ടെത്തൽ. ത്വയ്ബയും ശബ്‌നയും മുഹമ്മദ് ഫവാസും ശ്രീമോനും ചേർന്നാണ് മയക്കുമരുന്ന് ചെന്നൈയിൽനിന്ന് മയക്കുമരുന്ന് വാങ്ങിയത്. തുടർന്ന് കാർ മാർഗ്ഗം ഇത് കൊച്ചിയിലെത്തിച്ചു. എക്സൈസ് പിടികൂടുമ്പോൾ  ഫ്ലാറ്റിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്ന് ത്വയ്ബയ്ക്ക് അറിയാമായിരുന്നു.
      Published by:Anuraj GR
      First published:
      )}