• HOME
  • »
  • NEWS
  • »
  • crime
  • »
  • എക്സൈസ് ഓഫീസിൽ പ്രതിയുടെ 'കഞ്ചാവ് പ്രചാരണം '; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നു

എക്സൈസ് ഓഫീസിൽ പ്രതിയുടെ 'കഞ്ചാവ് പ്രചാരണം '; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നു

ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണർ എസ്.അനന്തകൃഷ്ണൻ ഐപിഎസ് വിജിലൻസ് എസ്പിക്കു നിർദേശം നൽകി

  • Last Updated :
  • Share this:
    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ (Minor Girl) കഞ്ചാവ് (Cannabis) ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച സംഭവത്തില്‍  അറസ്റ്റിലായ വ്ലോഗര്‍ എക്സൈസ് ഓഫീസില്‍ കഞ്ചാവ് പ്രചരണം നടത്തിയ സംഭവത്തില്‍ എക്സൈസ് തലപ്പത്ത് കടുത്ത അതൃപ്തി. കേസില്‍ അറസ്റ്റിലായ വ്ലോഗര്‍  ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ കഞ്ചാവിന്‍റെ ഗുണഗണങ്ങളെ കുറിച്ച് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍  ഓഫീസിനുള്ളില്‍ വെച്ച് വിവരിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രചാരം നേടിയിരുന്നു. സംഭവത്തില്‍ മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.

    ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണർ എസ്.അനന്തകൃഷ്ണൻ ഐപിഎസ് വിജിലൻസ് എസ്പിക്കു നിർദേശം നൽകി.റിപ്പോര്‍ട്ട് ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും.

    Also Read- ‘പൈസയൊണ്ട്!,സാധനം കിട്ടുന്നില്ല,അതാണ് പ്രശ്നം'; പ്ലസ്ടുകാരിയുടെ കഞ്ചാവ് ചര്‍ച്ച വ്ലോഗറുമായി

    വീഡിയോ പുറത്തുവന്ന സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് ഉന്നതതല വിലയിരുത്തൽ. ലഹരിക്കെതിരെ നടപടികളെടുക്കുന്ന എക്സൈസ് ഓഫീസിൽവച്ച് കഞ്ചാവിനെ അനുകൂലിച്ച് പ്രതി സംസാരിച്ച വീഡിയോ പുറത്തുവന്നത് വകുപ്പിന് നാണക്കേടായെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കഞ്ചാവ് സസ്യമാണെന്നും അതിനാൽ ഇനിയും വലിക്കുമെന്നുമാണ് വ്ലോഗർ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പറയുന്നത്. യുവതലമുറയ്ക്ക് ഇത് തെറ്റായ സന്ദേശം നൽകുമെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.

     Also Read- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിൽ

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട്  കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുന്ന വ്ലോഗറുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതി മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അ​ഗസ്റ്റിൻ അറസ്റ്റിലായിരുന്നു.യൂട്യൂബ് വ്ലോ​ഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കും
    Published by:Arun krishna
    First published: