• HOME
  • »
  • NEWS
  • »
  • crime
  • »
  • പരസ്ത്രീ ബന്ധത്തിന്റെ പേരിൽ ഭാര്യയെയും മാതാപിതാക്കളെയും കൊല്ലാന്‍ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പരസ്ത്രീ ബന്ധത്തിന്റെ പേരിൽ ഭാര്യയെയും മാതാപിതാക്കളെയും കൊല്ലാന്‍ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

നരഹത്യാശ്രമത്തിനാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

  • Last Updated :
  • Share this:
    കണ്ണൂര്‍ ഇരിട്ടിയില്‍ ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും മാതാപിതാക്കളെയും കൊല്ലാന്‍ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇരിട്ടി പെരുമ്പറമ്പ് സ്വദേശി പി.കെ.മധു (42) വിനെയാണ് നരഹത്യാശ്രമത്തിന് ഇരിട്ടി എസ്.ഐ.എം പി.ഷാജി അറസ്റ്റ് ചെയ്തത്.

    ഇക്കഴിഞ്ഞ 28നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ടത്തിന് പിന്നാലെ മധു വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വെക്കുകയായിരുന്നു. തുടര്‍ന്ന് പിതാവ് പ്രശ്നത്തിൽ ഇടപെട്ടതോടെ ഇയാൾ  പിതാവിന് നേരെ കത്തി വീശുകയും അമ്മയെയും ഭാര്യയെയും മർദ്ദിച്ചവശരാക്കുകയും ചെയ്തുവെന്ന് കാണിച്ച് ഭാര്യ ഇരിട്ടി പോലീസിൽ പരാതി നൽകി.

    സംഭവത്തില്‍  നരഹത്യാശ്രമത്തിന് കേസെടുത്ത പോലീസ് മധുവിനെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
    Published by:Arun krishna
    First published: