ആലപ്പുഴ: മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ നിയമവിരുദ്ധമായ ഉപയോഗവും കൈമാറ്റവും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് പൊലീസിനു പുറമെ എക്സൈസ് സേനയ്ക്ക് രൂപം നൽകിയത്. എന്നാൽ അളവിൽ കൂടുതൽ മദ്യവുമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പൊലീസിന്റെ പിടിയിലായിരിക്കുകയാണ് ചേർത്തലയിൽ. എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ. ഷിബുവിനെയാണ് ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അളവില്‍ കൂടുതല്‍ മദ്യവുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിലാകുകകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷിബുവിന്റെ വാഹനത്തിൽ നിന്നും ആറു ലിറ്റർ മദ്യമാണ് പൊലീസ് കണ്ടെടുത്തത്.
എക്സൈസ് ഉദ്യോഗസ്ഥന്റെ കൈവശം കൂടുതല്‍ മദ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമ നടപടി സ്വീകരിക്കുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.