തൃശൂർ: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ എക്സൈസ് ഉദ്യോഗസ്ഥന് ഏഴു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിനോദിനെയാണ് തൃശൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പോക്സോ നിയമം ഒൻപത്, 10 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 50,000 രൂപ പിഴയടക്കാത്ത പക്ഷം ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴത്തുക ക്രിമിനൽ നടപടി നിയമം 357 പ്രകാരം അതിജീവിതയ്ക്ക് നൽകണം.
പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 13 സാക്ഷികളെയും 13 രേഖകളും കോടതിയിൽ ഹാജരാക്കി. തൃശൂർ വെസ്റ്റ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Also Read- പഞ്ചായത്ത് സെക്രട്ടറിയെ 10,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടി
എക്സൈസ് പ്രിവന്റീവ് ഓഫീസർ കൂടിയായ പ്രതി ശിക്ഷാ വിധിയിൽ യാതൊരു വിധ പരിഗണനയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം ആംഗീകരിച്ചാണ് കോടതിയുടെ ശിക്ഷാ വിധി. ഫാസ്റ്റ്ട്രാക്ക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ പി അജയ് കുമാർ, അഡ്വ. ദിൽ എന്നിവർ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.