നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തൃത്താലയിൽ വൻ സ്പിരിറ്റ് വേട്ട: വിറകുപുരയിൽ സൂക്ഷിച്ച 2450 ലിറ്റർ സ്പിരിറ്റ് പിടികൂടി

  തൃത്താലയിൽ വൻ സ്പിരിറ്റ് വേട്ട: വിറകുപുരയിൽ സൂക്ഷിച്ച 2450 ലിറ്റർ സ്പിരിറ്റ് പിടികൂടി

  പാലക്കാട് അണക്കപ്പാറയിലെ വ്യാജകള്ള് നിർമാണ കേന്ദ്രത്തിലെ റെയ്ഡിന് ശേഷമുള്ള വലിയ കേസാണിത്. വ്യാജ കള്ള് നിർമ്മിക്കാനാണ് സ്പിരിറ്റ് സൂക്ഷിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി.

  തൃത്താലയിൽ എക്സ്സൈ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയ സ്പിരിറ്റ്

  തൃത്താലയിൽ എക്സ്സൈ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയ സ്പിരിറ്റ്

  • Share this:
  പാലക്കാട്: തൃത്താലയിൽ വൻ സ്പിരിറ്റ് വേട്ട. എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ച 2450 ലിറ്റർ സ്പിരിറ്റ് പിടികൂടി. കൂറ്റനാട് സ്വദേശി അജിയുടെ വീട്ടിൽ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്. വീട്ടിലെ വിറക് പുരയിൽ  70 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഒരു കന്നാസിൽ 35 ലിറ്റർ സ്പിരിറ്റാണുള്ളതെന്ന് എക്സൈസ് എൻഫോഴ്സ്മെൻ്റ് വ്യക്തമാക്കി.

  പാലക്കാട് അണക്കപ്പാറയിലെ വ്യാജകള്ള് നിർമാണ കേന്ദ്രത്തിലെ റെയ്ഡിന് ശേഷമുള്ള വലിയ കേസാണിത്. വ്യാജ കള്ള് നിർമ്മിക്കാനാണ് സ്പിരിറ്റ് സൂക്ഷിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി. റെയ്ഡിനെ തുടർന്ന് അജി ഒളിവിൽ പോയി. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.  അജിയുടെ പിതാവ് കൃഷ്ണൻകുട്ടിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അജിയുടെ വീട്ടിൽ സ്പിരിറ്റ് ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എൻഫോഴ്സ്മെൻറ് പരിശോധന നടത്തുകയായിരുന്നു.

  എക്സൈസ് എൻഫോഴ്സ്മെൻ്റ്  സി ഐമാരായ  അനിൽകുമാർ, കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ശെന്തിൽ, ടി ആർ മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, പ്രിവൻ്റീവ് ഓഫീസർ മുസ്തഫ ചോലയിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രാജേഷ്, ഷംനാദ് , അഖിൽ, ബസന്ത്, മുഹമ്മദലി, ഡ്രൈവർ രാജീവ് എന്നിവരാണ് റെയ്ഡ് നടത്തിയത്.  തൃത്താല മേഖലയിലെ വിവിധ കള്ള് ഷാപ്പുകളിലേക്ക് സ്പിരിറ്റ് ചേർത്ത കള്ള് വിതരണം ചെയ്തിരുന്നോയെന്ന് അന്വേഷണ സംഘം പരിശോധിയ്ക്കും. രണ്ടു വർഷം മുൻപ് തൃത്താലയിൽ നിന്നും സ്പിരിറ്റ് ചേർത്ത കള്ള് പിടികൂടിയിരുന്നു.  ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുപ്പത്തിനാലര ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

  ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുപ്പത്തിനാലര ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. സ്റ്റേഷനിലെത്തിയ ബെംഗളൂരു - എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

  കേസില്‍ മൈസൂര്‍ സ്വദേശി സുനില്‍ വി ജയിന്‍ എന്നയാളെ പരിശോധനാ സംഘം അറസ്റ്റ് ചെയ്തു. പണം ബാഗില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ബെംഗളരൂവില്‍ നിന്നും എറണാകുളത്തേക്കാണ് പണം കൊണ്ടുപോയിരുന്നതെന്ന് ആര്‍പിഎഫ് വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച് ട്രെയിനുകളില്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ രോഹിത് കുമാര്‍, എസ് ഐ മാരായ അന്‍ഷാദ്, സുനില്‍, ജയപ്രകാശ്, എ എസ് ഐ മാരായ സജി അഗസ്റ്റിന്‍, സജു തുടങ്ങിയവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

  Also Read- ഐഎസ് റിക്രൂട്ട്മെന്റ്: കർണാടക മുൻ എംഎൽഎയുടെ പേരക്കുട്ടി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

  കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനില്‍ നിന്നും അരക്കിലോ സ്വര്‍ണം പിടികൂടിയിരുന്നു.കേരള എക്‌സ്പ്രസില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത് രഹസ്യവിവരത്തെ തുടര്‍ന്ന് ആര്‍ പി എഫ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടിയത്.സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശിയായ സുധാകര്‍ ദാമോദറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് കസ്റ്റംസിന് കൈമാറി.
  Published by:Rajesh V
  First published:
  )}