പട്ടണനടുവിൽ പരസ്യമായി കഞ്ചാവ് കൃഷി; അസം സ്വദേശി കണ്ണൂരിൽ പിടിയിൽ

കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ വാടകവീടിന് പുറകുവശത്തായിരുന്നു കഞ്ചാവ് കൃഷി

News18 Malayalam | news18-malayalam
Updated: June 10, 2020, 8:22 PM IST
പട്ടണനടുവിൽ പരസ്യമായി കഞ്ചാവ് കൃഷി; അസം സ്വദേശി കണ്ണൂരിൽ പിടിയിൽ
Ganja farmer
  • Share this:
കണ്ണൂർ കൂത്തുപറമ്പിൽ കഞ്ചാവ് ചെടികൾ കൃഷി ചെയ്ത ആസാം സ്വദേശി പിടിയിൽ. അസമിലെ ബംഗായിൽ നിന്നുള്ള ഖുർഷിദ് ആലമാണ് (27 ) വലയിലായത്.

കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിനടുത്ത സ്വകാര്യ വ്യക്തിയുടെ വാടകവീടിന് പുറകുവശത്തായിരുന്നു കഞ്ചാവ് കൃഷി. മാസങ്ങളായി ഇയാൾ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഞ്ചാവ് ചെടി നട്ടുവളർത്തി മറ്റ് തൊഴിലാളികൾക്ക് ഉൾപ്പെടെ വിൽപന നടത്തി വരികയായിരുന്നു.

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്വവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 90 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. നാല് മാസത്തിലധികം വളർച്ചയെത്തിയതാണ് കഞ്ചാവ് ചെടികൾ. 50 സെന്റിമീറ്റർ മുതൽ 1 മീറ്ററിലധികം വരെ നീളമുണ്ട്.
You may also like:'മുഖ്യമന്ത്രി പിണറായിയെ വിട്ടൊഴിയാതെ ലാവലിൻ ഭൂതം'; അതിരപ്പിള്ളിയിൽ അഴിമതിക്ക് നീക്കമെന്ന് കെ.സുരേന്ദ്രൻ [NEWS]'പരിസ്ഥിതിദിനം കഴിഞ്ഞു; ഇനി അതിരപ്പിള്ളി നശീകരണം'; വിമർശനവുമായി അഡ്വ. എ. ജയശങ്കർ [NEWS] Covid 19 in Kerala| സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോവിഡ് ബാധിച്ച് ഒരു മരണം കൂടി [NEWS]
കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ കെ.ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സി. ശ്രീധരൻ, പ്രജീഷ് കോട്ടായി, ജലീഷ് പി ,സുബിൻ എം, ശജേഷ് - സി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന എം കെ ,രമ്യ എം കെ ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്.

കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ സുരേഷ്, അസി: എക്സൈസ് കമ്മീഷണർ കെ.ഷാജി, എക്സൈസ് സർക്കിൾ ഇൻസ്പ് കടർ പി കെ സതീഷ് കുമാർ എന്നിവർ സ്ഥലത്തെത്തി നിർദ്ദേശങ്ങൾ നൽകി.

കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു. റെയ്ഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
First published: June 10, 2020, 8:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading