നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പാലക്കാട് അണക്കപ്പാറയിൽ വ്യാജകള്ള് നിർമ്മാണകേന്ദ്രം; 350 ലിറ്റർ സ്പിരിറ്റും, 1500 ലിറ്റർ വ്യാജകള്ളും പിടികൂടി

    പാലക്കാട് അണക്കപ്പാറയിൽ വ്യാജകള്ള് നിർമ്മാണകേന്ദ്രം; 350 ലിറ്റർ സ്പിരിറ്റും, 1500 ലിറ്റർ വ്യാജകള്ളും പിടികൂടി

    എക്സൈസ് എൻഫോഴ്സ്മെൻ്റ് നടത്തിയ പരിശോധനയിലാണ് വ്യാജകള്ള് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്, ഏഴു പേർ അറസ്റ്റിൽ 

    Palakkad_Toddy

    Palakkad_Toddy

    • Share this:
    പാലക്കാട്: അണക്കപ്പാറയിൽ വ്യാജകള്ള് നിർമ്മാണ കേന്ദ്രം കണ്ടെത്തി. എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ കണ്ടെത്തിയ വ്യാജകള്ള് നിർമ്മാണ കേന്ദ്രത്തിൽ നിന്നും  350 സ്പിരിറ്റും 1500 ലിറ്റർ സ്പിരിറ്റ് ചേർത്ത കള്ളും പിടികൂടി. സംഭവത്തിൽ ഏഴു പേരെ അറസ്റ്റ് ചെയ്തു.

    ആലത്തൂർ അണക്കപ്പാറയിൽ വ്യാജ കള്ള് നിർമ്മാണ കേന്ദ്രം പ്രവർത്തിയ്ക്കുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അണക്കപ്പാറയിലെ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വ്യാജ കള്ള് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിന്നും 350 ലിറ്റർ സ്പിരിറ്റും 1500 ലിറ്റർ സ്പിരിറ്റ് ചേർത്ത കള്ളും 550 ലിറ്റർ  പഞ്ചസാര ചേർത്ത സ്പിരിറ്റ് ലായനിയും പിടികൂടി.

    സംഭവത്തിൽ എഴു പേരെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. കട്ടിലിനടിയിൽ അറകൾ ഉണ്ടാക്കി, കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ചിറ്റൂരിലെ തോട്ടങ്ങളിൽ നിന്നും  കുറഞ്ഞ അളവിൽ കളള് കൊണ്ടുവന്ന്  ഇവിടെ നിന്നും സ്പിരിറ്റ് ചേർത്ത് വ്യാജ കള്ളുണ്ടാക്കിയാണ് മറ്റു ജില്ലകളിലേക്ക് അയച്ചിരുന്നത്.

    Also Read- പൊലീസുകാരനായ ഭർതൃപിതാവ് പീഡിപ്പിച്ചു; വനിതാ കോൺസ്റ്റബിളിനെ മുത്തലാഖ് ചൊല്ലി ആർപിഎഫ് ഉദ്യോഗസ്ഥൻ

    കേസിൽ പാലക്കാട് സ്വദേശികളായ ശിവശങ്കരൻ, ശശി, ചന്ദ്രൻ , വിൻസെൻ്റ്, പരമേശ്വരൻ, വാസുദേവൻ, ബൈജു എന്നിവരെ അറസ്റ്റ് ചെയതു. വ്യാജ കള്ള് കടത്താൻ ഉപയോഗിച്ചിരുന്ന മൂന്ന് പിക്കപ്പ് വാഹനങ്ങളും, ഒരു ക്വാളിസും ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ 12 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. കോതമംഗലം സ്വദേശി സോമൻ നായരുടെ ഉടമസ്ഥതയിലുള്ളതാണ് കേന്ദ്രം. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.  എൻഫോഴ്സ്മെൻ്റ് സി. ഐ മാരായ അനികുമാർ, സദയകുമാർ, കൃഷ്ണകുമാർ എസ് ഐമാരായ മധുസൂദനൻ , സെന്തിൽകുമാർ തുടങ്ങിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
    Published by:Anuraj GR
    First published:
    )}