• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

EXCLUSIVE: ടി. സിദ്ദിഖിനെതിരായ ഭൂമിതട്ടിപ്പ് കേസ്; 10 കാര്യങ്ങൾ

T Siddique Land Scam case | കോഴിക്കോട്: താമരശ്ശേരി ഭൂമി പ്രശ്നത്തിൽ കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി സിദ്ധിഖ് സ്വന്തം പേരിലാക്കിയെടുത്തത് ഒരേക്കർ ഭൂമിയാണ്. ഭൂമി സിദ്ധിഖ് പേരിലാക്കിയെന്നു തെളിയിക്കുന്ന ആധാരത്തിന്റെ പകർപ്പ് ന്യൂസ് 18 നു ലഭിച്ചു. 

news18-malayalam
Updated: October 23, 2019, 1:22 PM IST
EXCLUSIVE: ടി. സിദ്ദിഖിനെതിരായ ഭൂമിതട്ടിപ്പ് കേസ്; 10 കാര്യങ്ങൾ
T Siddique
  • Share this:
1. റിട്ടയേഡ് മജിസ്ട്രേറ്റിന്റെ കോടികൾ വിലവരുന്ന സ്വത്തുവകകൾ തട്ടിയെടുത്തതിനെക്കുറിച്ചാണ് അന്വേഷണം. വ്യാജ ഒസ്യത്ത് തയ്യാറാക്കി രജിസ്ട്രേഷൻ നടത്താൻ സഹായിച്ചത് സിദ്ദിഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കളാണെന്ന് വ്യക്തമായിട്ടുണ്ട്.

2. വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തത് താമരശേരി സപ്ന പ്ലാന്റേഷൻ ഉടമ ലിങ്കൺ എബ്രഹാമിന്റെ ഭൂമിയാണ്. ലിങ്കൺ എബ്രഹാം മരിച്ചത് 2011 മെയ് ആറിനായിരുന്നു. സിദ്ധിഖും കോൺഗ്രസ് നേതാക്കളുമുള്ള ട്രസ്റ്റിന് ഭൂമി നൽകിയത് മരണത്തിന് മുമ്പാണെന്നും വ്യക്തമായി. പൊതുരപ്രവർത്തകൻ എ.എച്ച് ഹഫീസ് പരാതിയുമായി രംഗത്തെത്തിയത്.

3. താമരശ്ശേരി ഭൂമി പ്രശ്നത്തിൽ ടി സിദ്ദിഖ് സ്വന്തം പേരിലാക്കിയെടുത്തത് ഒരേക്കർ ഭൂമി. ഭൂമിയാണ്. സിദ്ദിഖ് പേരിലാക്കിയെന്നു തെളിയിക്കുന്ന ആധാരത്തിന്റെ പകർപ്പ് ന്യൂസ് 18 നു ലഭിച്ചു. ദേശീയപാതയോടു ചേർന്ന ഈ ഭൂമിക്ക് കോടികൾ വിലവരും.

4. ലിങ്കൺ എബ്രഹാമിന്റെ സഹോദരൻ ഫിലോമിൻ എബ്രഹാം മറ്റൊരു ഒസ്യത്തുമായി രംഗത്തെത്തിയതോടെയാണ് ഭൂമി കൈമാറ്റം വിവാദമായത്. ഒസ്യത്തിൽ ലിങ്കൺ എബ്രഹാമിന്റെ ഒപ്പില്ല, വിരലടയാളം മാത്രം. ആദ്യഘട്ടത്തിൽ പരാതിയുമായി രംഗത്തെത്തിയത് ടി സിദ്ദിഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ട്രസ്റ്റാണ്.

5. വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന ട്രസ്റ്റിന്റെ പരാതിയെ തുടർന്ന് കോൺഗ്രസ് നേതാക്കൾ ഇടപെടുകയായിരുന്നു. ഇതോടെ കേസ് പിൻവലിക്കപ്പെട്ടു

6. രണ്ടാമത്തെ ഒസ്യത്തിന്മേൽ ഭൂമി ഫിലോമിൻ എബ്രഹാമിന്റെ പേരിൽ രജിസ്ട്രേഷൻ നടത്തി. ഇതിനൊപ്പം ടി സിദ്ദിഖ്, കോൺഗ്രസ് നേതാക്കളായ എൻ കെ അബ്ദുറഹ്മാൻ, ഹബീബ് തമ്പി എന്നിവർക്ക് ഒരേക്കർ ഭൂമി വീതിച്ച് നൽകി.7. കോൺഗ്രസ് നേതാക്കൾക്ക് ഒരേക്കർ ഭൂമി നൽകിയതോടെ കേസ് പിൻവലിക്കപ്പെട്ടെന്നുമാണ് ആരോപണം. സഹോദരൻ സമർപ്പിച്ച വ്യാജ ഒസ്യത്തിന്‍മേല്‍ ഭൂമി രജിസ്ട്രേഷന് കൂട്ടുനിന്നതിന്റെ പ്രതിഫലമാണിതെന്നും പരാതിയിൽ പറയുന്നു.

8. രണ്ടാമത്തെ ഒസ്യത്തിന്‍മേല്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് ആദ്യ ഒസ്യത്ത് നിലനില്‍ക്കെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും വ്യക്തമായി. ക്രമക്കേടിന് റവന്യൂ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി ആരോപണമുണ്ട്. ഡി.ജി.പിക്ക് നല്‍കിയ പരാതി വടകര റൂറല്‍ എസ്.പി
കെ.ജി.സൈമണിന് കൈമാറി. അന്വേഷണ ചുമതല താമരശ്ശേരി ഡി.വൈ.എസ്.പി അബ്ദുറസാഖിനാണ്.

9. ഭൂമി തട്ടിപ്പ് കേസിൽ പൊലീസ് പരാതിക്കാരനില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ തേടി. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും.
വ്യാജ ഒസ്യത്തിന്‍മേലുള്ള അന്വേഷണമാണ് കൂടത്തായിക്കേസില്‍ വഴിത്തിരിവായത്. ഈ സാഹചര്യത്തില്‍ സമാന സ്വഭാവമുള്ള കേസ്
വിശദമായി അന്വേഷിക്കാൻ റൂറല്‍ എസ്.പിയുടെ നിര്‍ദേശം.

10. ഭൂമി തന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാര്യം ടി സിദ്ദിഖ് സ്ഥിരീകരിച്ചു. ഒത്തു തീർപ്പു ധാരണകളുടെ ഭാഗമായായിരുന്നു ഇത്. എത്ര സെന്റ് ഭൂമിയാണ് കിട്ടിയതെന്ന ചോദ്യത്തിനു അത് രേഖകളിൽ നിന്ന് നിങ്ങൾ പരിശോധിച്ചോളൂ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. പാർട്ടിയും സുഹൃത്തുക്കളും പറഞ്ഞത് അനുസരിച്ചാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും സിദ്ദിഖ് ന്യൂസ് 18 നോട് പ്രതികരിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍