ഇന്റർഫേസ് /വാർത്ത /Crime / Murder | പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Murder | പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കൊലയ്ക്ക് ശേഷം മൃതദേഹം ബന്തിയോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സംഘം കടന്നുകളഞ്ഞെന്ന് പൊലീസ് പറഞ്ഞു.

കൊലയ്ക്ക് ശേഷം മൃതദേഹം ബന്തിയോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സംഘം കടന്നുകളഞ്ഞെന്ന് പൊലീസ് പറഞ്ഞു.

കൊലയ്ക്ക് ശേഷം മൃതദേഹം ബന്തിയോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സംഘം കടന്നുകളഞ്ഞെന്ന് പൊലീസ് പറഞ്ഞു.

  • Share this:

കാസര്‍ഗോഡ്: പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പുത്തിഗെ മുഗുറോഡിലെ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (34) ആണു കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം മൃതദേഹം ബന്തിയോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സംഘം കടന്നുകളഞ്ഞെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് സിദീഖിന്റെ സഹോദരന്‍ അന്‍വര്‍ , ബന്ധു അന്‍സാര്‍ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ചാണ് സിദീഖിനെ വിളിച്ചു വരുത്തിയത്. അന്‍വറും അന്‍സാറും ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read-കോഴിക്കോട് കോര്‍പറേഷനിലെ പാസ് വേഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍; ഏഴു പേര്‍ അറസ്റ്റില്‍

നാട്ടിലെത്തിയ സിദ്ദീഖിനെ ഇന്നലെ ഉച്ചയോടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ബന്തിയോട് ആശുപത്രിയിലെത്തിച്ചത്. കൊലയ്ക്ക് പിന്നില്‍ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നല്‍കിയ റയീസ്, നൂര്‍ഷ, ഷാഫി എന്നിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്.

Robbery |മുഖംമൂടി ധരിച്ചെത്തി വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു

കണ്ണൂര്‍: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു. കണ്ണൂര്‍ പുറത്തേക്കണ്ടി സ്വദേശി സൗദത്തിന്റെ വീട്ടില്‍നിന്നാണ് 1.80 ലക്ഷം രൂപയും ഒരുപവന്റെ സ്വര്‍ണവളയും മാലയും കമ്മലും മോഷ്ടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

വീടിന്റെ മുകള്‍നിലയിലെ വാതില്‍ വഴിയാണ് രണ്ട് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്. തുടര്‍ന്ന് സൗദത്തിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പണവും സ്വര്‍ണവും സൂക്ഷിച്ചിരിക്കുന്ന ഷെല്‍ഫിന്റെ താക്കോല്‍ കാണിച്ചുനല്‍കണമെന്നും ഇല്ലെങ്കില്‍ അപായപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി.

Also Read-MDMA ലഹരിക്കടത്ത് ; മുഖ്യകണ്ണിയായ ഘാന സ്വദേശിയെ ബെംഗളൂരുവില്‍ നിന്ന് കരുനാഗപ്പള്ളി പോലീസ് പിടികൂടി

തങ്ങളുടെ കൈയില്‍ ഒരു സ്‌പ്രേയുണ്ടെന്നും ഇത് പ്രയോഗിച്ചാല്‍ ബോധം പോകുമെന്നും മോഷ്ടാക്കള്‍ പറഞ്ഞു. മകളെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ വീട്ടമ്മ പ്രാണരക്ഷാര്‍ഥം ഷെല്‍ഫിന്റെ താക്കോല്‍ കാണിച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്ന് കടന്നുകളഞ്ഞു.

മോഷ്ടാക്കളായ രണ്ടുപേരും മുഖംമൂടി ധരിച്ചിരുന്നതായാണ് വീട്ടമ്മയുടെ മൊഴി. കൈയില്‍ ഗ്ലൗസും കാലില്‍ ഷൂസും ധരിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

First published:

Tags: Crime news, Kasaragod, Murder