HOME » NEWS » Crime » EXPENSIVE CAR WAS STOLEN BY BREAKING THE LOCK OF A SHOWROOM IN THIRUVANANTHAPURAM

തിരുവനന്തപുരത്ത് ഷോറൂമിന്‍റെ പൂട്ട് തകർത്ത് വില കൂടിയ കാർ മോഷ്ടിച്ചു

ഷോറൂമില്‍ 18 ഓളം കാറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ അതില്‍ ഏറ്റവും വില കൂടിയ കാറാണ് കള്ളന്‍ കവര്‍ന്നത്.

News18 Malayalam | news18-malayalam
Updated: May 5, 2021, 2:44 PM IST
തിരുവനന്തപുരത്ത് ഷോറൂമിന്‍റെ പൂട്ട് തകർത്ത് വില കൂടിയ കാർ മോഷ്ടിച്ചു
Cars
  • Share this:
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് യൂസ്ഡ് കാർ ഷോറൂമിന്‍റെ പൂട്ട് തകർത്ത് വില കൂടിയ കാർ മോഷ്ടിച്ചു. വെഞ്ഞാറമ്മൂട് തണ്ട്‌റാംപൊയ്കയിലെ യൂസ്ഡ് കാര്‍ ഷോറൂമിലാണ് സംഭവം. ഷോറൂം ഓഫീസിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഷോറൂമിൽ ഉണ്ടായിരുന്ന വില കൂടിയ കാറാണ് മോഷ്ടാവ് കൊണ്ടുപോയത്.

പിന്നില്‍ ബാഗ് തൂക്കി മാസ്‌ക് ധരിച്ചെത്തിയ 25 വയസിനകത്ത് തോന്നിക്കുന്നയാളാണ് മോഷ്ടാവ് എന്നു സൂചനയുണ്ട്. ഷോറൂമിന്റെ മുൻ ഭാഗത്തെ സി സി ടി വി ക്യാമറ ഓഫ് ചെയ്തിരുന്നതിനാല്‍ മറ്റു ദൃശ്യങ്ങള്‍ ലഭിച്ചില്ല. ഇന്നു രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഇവർ ഉടൻ തന്നെ വെഞ്ഞെറമമൂട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തി. പിന്നാലെ പോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

ഷോറൂമിന്‍റെ വശത്തുള്ള ഓഫീസ് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അതിനുശേഷം അവിടെ ഉണ്ടായിരുന്ന മേശയും അലമാരയും കുത്തിപ്പൊളിച്ചു. തുടര്‍ന്ന് താക്കോല്‍ കൈവശപ്പെടുത്തിയ ശേഷമാണ് കാര്‍ സ്റ്റാര്‍ട്ടാക്കിയത്. തുടര്‍ന്ന് കെട്ടിടത്തിന്റെ ഗേറ്റിന്റെ പൂട്ടുപൊളിച്ചാണ് വാഹനം പുറത്തിറക്കിയത്. കടയിലെ ലൈറ്റുകള്‍ അണയ്ക്കാന്‍ വേണ്ടി ജീവനക്കാര്‍ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഓഫീസിലെ സിസിടിവിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 1.45ന് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യം ലഭിച്ചു.

ഷോറൂമില്‍ 18 ഓളം കാറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ അതില്‍ ഏറ്റവും വില കൂടിയ കാറാണ് കള്ളന്‍ കവര്‍ന്നത്. ഈ കാറിന്റെ കൃത്യമായ താക്കോല്‍ തന്നെ കണ്ടെടുത്ത് ഉപയോഗിച്ചാണ് കാര്‍ കടത്തി കൊണ്ടുപോയത്. ഇതിന് പിന്നിലെ ദുരൂഹത പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സ്ഥാപനത്തില്‍ മുമ്പ് വന്നിട്ടുള്ള ആരെങ്കിലുമായിരിക്കാം മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം മറ്റൊരു സംഭവത്തിൽ വിവാഹദിവസം വരനെ കാണാതായതിനെത്തുടർന്ന് വിവാഹം മുടങ്ങിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടായി. വരൻ മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയിലായി. പൂച്ചാക്കൽ ചിറയിൽ ജെസിമിനെ( 28) യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയിൽനിന്ന് രൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടർന്ന് വിവാഹം മുടങ്ങി.

Also Read- കോവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ; സംസ്ഥാനത്ത് ആദ്യം
കാണാതായതിന് പിന്നാലെ തന്നെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ മരിക്കുകയും ചെയ്തു. ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിൽ ജെസിം കണ്ണൂർ, തൃശ്ശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചതായി പൊലീസ് കണ്ടെത്തി. പിടിക്കാതിരിക്കാൻ നാലു തവണ ഫോണും സിംകാർഡും മാറ്റുകയും ചെയ്തു.

വിവാഹത്തിന് താത്‌പര്യമില്ലാത്തത് കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പൊലീസിനെ കബളിപ്പിക്കാനാണെന്നും ഇയാൾ മൊഴി നൽകി. തൃപ്പൂണിത്തുറ, കണ്ണൂർ, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് പ്രതി ബൈക്കുകൾ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Published by: Anuraj GR
First published: May 5, 2021, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories