• HOME
  • »
  • NEWS
  • »
  • crime
  • »
  • EXPLOSIVE MATERIAL FOUND ON KOZHIKODE RAILWAY TRACK

കോഴിക്കോട് റെയിൽവേ ട്രാക്കിൽ സ്ഫോടക വസ്തു കണ്ടെത്തി; രണ്ടുപേർ കസ്റ്റഡിയിൽ

ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തു കണ്ടെടുത്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോഴിക്കോട് : കല്ലായിയില്‍ റെയില്‍പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. സമീപത്തെ വീട്ടിൽ വിവാഹത്തിനായി കൊണ്ടുവന്ന കരിമരുന്നാണ് റെയിൽവേ പാളത്തിൽ കണ്ടെത്തിയതെന്ന് പിന്നീട് വ്യക്തമായി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

    ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തു കണ്ടെടുത്തത്. പൊലീസും റെയില്‍വേ സുരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

    Also Read- സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ പിടിയിൽ

    അതേസമയം കല്ലായിയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ അട്ടിമറി നീക്കമില്ലെന്ന് കമ്മീഷണർ എ വി ജോർജ് അറിയിച്ചു. എന്തിനാണ് സ്ഫോടക വസ്തു റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതെന്ന് അന്വേഷിച്ചു വരികയാണ്.

    കാറോടിക്കുന്നതിനിടെ നെഞ്ചുവേദന; വാഹനം കടയിലേക്ക് ഇടിച്ചുകയറി ആർക്കിടെക്ട് മരിച്ചു

    ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് സ്വയം കാറോടിച്ച് വരുന്നതിനിടെ അപകടത്തിൽപ്പെട്ട് ആർക്കിടെക്ട് മരിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ എആര്‍
    നഗര്‍, ശിവമംഗലം വീട്ടില്‍ ജി പ്രശാന്ത് (44) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് പ്രശാന്ത് അപകടത്തിൽപ്പെട്ടത്. ഭാര്യ ദിവ്യയും ഈ സമയം കാറിൽ ഉണ്ടായിരുന്നു.





    അപകടത്തിൽ കാറിന്‍റെ മുൻ ഭാഗവും കടയുടെ മതിലും പൂർണമായും തകർന്നു. ഓടിക്കൂടിയ പ്രദേശവാസികൾ ഉടൻ തന്നെ പ്രശാന്തിനെയും ദിവ്യയെയും ആശുപത്രിയിലെത്തിച്ചെങ്കിലും പ്രശാന്തിനെ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് സൂചന.

    നിസാര്‍ റഹിം ആന്‍ഡ് മാര്‍ക്ക് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (എന്‍ആര്‍എംഎസ്‌എ) ഡീന്‍ ആണ് പ്രശാന്ത്. അപകടത്തില്‍ പരിക്കേറ്റ പ്രശാന്തിന്റെ ഭാര്യ ദിവ്യ കൊല്ലം ബാറിലെ അഭിഭാഷകയാണ്. ഇവർ പരിക്കുകളോടെ ബെൻസിഗർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

    ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടമുണ്ടാക്കിയത് റേസിങ്ങ് നടത്തിയ ബൈക്ക്

    റേസിങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ ബുധനാഴ്ച രാത്രി ആറരയോടെയായിരുന്നു അപകടം.
    മുരുകന്‍ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയുംകൂട്ടി കോട്ടയത്തേക്കുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ കച്ചവടാവശ്യത്തിനായാണ് പോയത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.

    രണ്ടുപേര്‍ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലും മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിര്‍ത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചങ്ങനാശ്ശേരി പൊലീസ് തുടർ നടപടി സ്വീകരിച്ചു.
    Published by:Anuraj GR
    First published:
    )}