കോട്ടയം: താന്‍ നല്കിയ വിവരങ്ങളല്ല എഫ്ഐആറിലുള്ളതെന്ന് ജോസ് കെ മാണിയുടെ മകന് പ്രതിയായ വാഹനാപകട കേസിലെ സാക്ഷി. വാഹനമോടിച്ചത് നാല്പ്പത്തിയഞ്ചുകാരന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാക്ഷി ജോസ് മാത്യുവിന്റെ മൊഴി പ്രകാരമാണെന്നായിരുന്നുപൊലീസ് വിശദീകരണം.
അപകട സമയത്ത് താന്‍ വീട്ടിലായിരുന്നുവെന്ന് ജോസ് മാത്യു വ്യക്തമാക്കി. രണ്ട് പൊലീസുകാര്‍ വീട്ടിലെത്തി വിളിച്ചു കൊണ്ടുപോയതായി ജോസ് മാത്യു പറഞ്ഞതായി ഏഷ്യനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ 19കാരനായ കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി) അറസ്റ്റ് ചെയ്തിരുന്നു.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്.
മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), സഹോദരന് ജിന്‍സ് ജോണ്‍ (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മണിമല ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് സഞ്ചരിക്കുകയുമായിരുന്നു ഇവര്‍. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
എതിര് ദിശയില്‍ റാന്നി ഭാഗത്തു നിന്നും മണിമല ഭാഗത്തേക്ക് പോയ KL-07-CC-1717 ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് എതിര്‍ദിശയിലേക്ക് കറങ്ങി എത്തിയപ്പോഴാണ് അതിനു പിന്നിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറിയതെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ഓടിച്ചത് കെ.എം മാണി ജൂനിയര്‍ ആയിരുന്നു. പാലാ സ്വദേശിയായ സേവ്യര്‍ മാത്യു എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ വാഹനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.