നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Kondotty Rape Attempt: 'ഷാള്‍ വായ്ക്കുള്ളില്‍ കുത്തിക്കയറ്റി; കൈകള്‍ കെട്ടി; പെൺകുട്ടിയെത്തിയത് അര്‍ധനഗ്നയായി’: പീഡനശ്രമത്തെ കുറിച്ച് ദൃക്സാക്ഷി

    Kondotty Rape Attempt: 'ഷാള്‍ വായ്ക്കുള്ളില്‍ കുത്തിക്കയറ്റി; കൈകള്‍ കെട്ടി; പെൺകുട്ടിയെത്തിയത് അര്‍ധനഗ്നയായി’: പീഡനശ്രമത്തെ കുറിച്ച് ദൃക്സാക്ഷി

    പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 15 കാരന്‍ കസ്റ്റഡിയില്‍.

    kondotty rape attempt

    kondotty rape attempt

    • Share this:
      മലപ്പുറം: കൊണ്ടോട്ടിക്ക് (Kondotty) കൊട്ടൂക്കരയിൽ പീഡനശ്രമത്തിന് ഇരയായ പെൺകുട്ടി (girl) അഭയംതേടിയത് അര്‍ധനഗ്നയായാണെന്ന് ദൃക്സാക്ഷി (Eyewitness). ദേഹത്താകെ മണ്ണ് പറ്റിയ നിലയിലായിരുന്നു. കൈകള്‍ കെട്ടിയിരുന്നു. ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയ നിലയിലായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്ന് പെണ്‍കുട്ടി പറഞ്ഞു.

      പ്രതിയെ പെണ്‍കുട്ടി മുന്‍പ് കണ്ടിട്ടുണ്ടെന്ന് ദൃക്സാക്ഷി വ്യക്തമാക്കി. പീഡനശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു. യുവാവിന്റെ പിടിയിൽനിന്നു കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു.

      ഇരുപത്തൊന്നുകാരിയായ പെൺകുട്ടി പഠനാവശ്യത്തിനായി പോകുമ്പോൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സംഭവമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡിന്റെ പരിശോധനയും നടന്നു.

      21 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 15 കാരന്‍ പിടിയിൽ

      പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 15 കാരന്‍ കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.

      പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന്‌ പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും 15 കാരനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

      പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ 15 കാരന്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം തന്നെ നായ ഓടിച്ചെന്നും അപ്പോള്‍ നിലത്തുവീണാണ് മുറിവുണ്ടായതെന്നുമായിരുന്നു കുട്ടി ആദ്യം മൊഴി നല്‍കിയത്. കഴിഞ്ഞദിവസം വീട്ടുകാരോടും ഇതേകാര്യം തന്നെയാണ് 15 കാരന്‍ പറഞ്ഞത്. എന്നാല്‍ പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

      Also Read- Helmet for Children Breaking: നാലുവയസിൽ താഴെയുളള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് നിർബന്ധമാക്കും

      വീട്ടില്‍നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. ഷാള്‍ വലിച്ചുകീറുകയും കൈകള്‍ കെട്ടിയിടുകയും വായില്‍ തുണിതിരുകുകയും ചെയ്തു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു.
      Published by:Rajesh V
      First published:
      )}