കൊച്ചി: ടി വി സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന് (suspension)
തൃക്കാക്കര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിന്റോ ഏലിയാസ്, പി.പി. അനൂപ് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്റ് ചെയ്യതിരിക്കുന്നത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി. ബേബി നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാക്കനാട് അത്താണിയില്‍ സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തായി ഭീഷണിപ്പെടുത്തി ഇവര്‍ പണം വാങ്ങാന്‍ ശ്രമിച്ചെന്നാണ് പരാതി.
ബുധനാഴ്ച രാവിലെ ഇവരുടെ മുറിയില്‍ മഫ്തിയിലെത്തിയ അനൂപും ലിന്റോയും കഞ്ചാവുപൊതി പിടിച്ചതായി അറിയിച്ചു. 10,000 രൂപ കൈയോടെ തന്നാല്‍, കേസില്ലാതെ തീര്‍ക്കാമെന്ന് പോലീസുകാര്‍ അറിയിച്ചതായി യുവാക്കള്‍ പരാതിയില്‍ നല്കിയ പരാതില്‍ പറയുന്നു. ഉച്ചയ്ക്കു വരുമ്പോള്‍ പണം സംഘടിപ്പിച്ചുവെയ്ക്കണമെന്നും പൊലീസുകാര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് യുവാക്കള്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവാണ് രണ്ടു പൊലീസുകാരോയും സസ്പെന്‍ഡ് ചെയ്തത്.
അങ്കമാലി കരയാംപറമ്പ് ഫെഡറൽ സിറ്റി ടവറിലെ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ പ്രതികളുടെ സ്വത്ത് എറണാകുളം റൂറൽ പോലീസ് കണ്ട് കെട്ടി. മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച പ്രതികളുടെ സ്വത്ത് വകകളാണ് കണ്ട് കെട്ടിയത്.
ഏഴാം പ്രതി അഭീഷിന്റെ ഇരുപത്തിയൊമ്പത് ലക്ഷം രൂപ വിലവരുന്ന അഞ്ചര സെൻറ് സ്ഥലവും വീടും, കാറും, അക്കൗണ്ടിലുളള അമ്പതിനായിരത്തോളം രൂപയും കണ്ടുകെട്ടി. മൂന്നാം പ്രതി അബ്ദുൾ ജബ്ബാറിന്റെ അക്കൗണ്ടിലുള്ള എട്ടര ലക്ഷത്തോളം രൂപയും, സ്കൂട്ടറും, ഭാര്യയുടെ പേരിലുളള കാറും കണ്ട് കെട്ടി. ഒന്നാം പ്രതി മുഹമ്മദ് സഹീറിന്റെ അറുപത്തയ്യായിരം രൂപയും, രണ്ട് കാറും, ഒരു ബൈക്കും, നാലാം പ്രതി കാസിമിന്റെ അറുപത്തിമൂവായിരം രൂപയും, എട്ടാം പ്രതി അനീഷിന്റെ ബൈക്കും, മുപ്പത്തി ഒന്നായിരം രൂപയും, പത്താം പ്രതി സീമയുടെ മുപ്പത്തയ്യായിരം രൂപയുമാണ് പ്രധാനമായി കണ്ട് കെട്ടിയത്.
വിവിധ ബാങ്കുകളിൽ പ്രതികളുടെ പന്ത്രണ്ട് അക്കൗണ്ടുകൾ കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയിതിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്തു വാഹനങ്ങളാണ് കണ്ട് കെട്ടിയിട്ടുള്ളത്. കല്ലൂർകാട് കഞ്ചാവ് കേസിലെ ഒരു പ്രതിയുടെ അഞ്ച് സെൻറ് സ്ഥലവും മറ്റൊരു പ്രതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 4 ലക്ഷം രൂപയും നേരത്തെ കണ്ട് കെട്ടിയിരുന്നു. കൂടുതൽ പ്രതികൾക്കെതിരെ നടപടികൾ. വിവിധ ഘട്ടങ്ങളിലാണ്. ഒന്നരവർഷത്തിനുള്ളിൽ റൂറൽ ജില്ലയിൽ നിന്ന് 800 കിലോഗ്രാമോളം കഞ്ചാവാണ് പിടികൂടിയത്. എഴുപതോളം പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഡി വൈ എസ് പി പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി എന്നിവർ ഉൾപ്പെടുന്ന ടീമാണ് അന്വേഷിച്ച് നടപടികൾ സ്വീകരിച്ചത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.