സ്വപ്നയുടെ വ്യാജ പരാതി; ഉന്നത എയർ ഇന്ത്യ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഉമാ മഹേശ്വരി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: July 27, 2020, 2:19 PM IST
സ്വപ്നയുടെ വ്യാജ പരാതി;  ഉന്നത എയർ ഇന്ത്യ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്
സ്വപ്ന സുരേഷ്
  • Share this:
തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരനെതിരായ വ്യാജ പീഡന പരാതിയിൽ കൂടുതൽ നടപടികൾക്കൊരുങ്ങി ക്രൈംബ്രാഞ്ച്. എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഉമാ മഹേശ്വരി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എയർ ഇന്ത്യ ഉദ്യോഗസ്ഥൻ സിബുവിനെതിരായ പരാതി അന്വേഷിച്ച ഐ.സി.സി (ഇൻ്റേണൽ കംപ്ലയ്ൻ്റ്ൻ്റ് കമ്മിറ്റി) അംഗങ്ങളിൽ നിന്നാണ് വീണ്ടും മൊഴിയെടുക്കുന്നത്. ഈ വർഷം ജനുവരിയിലും ഇവരിൽ നിന്നും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിൽ സ്വപ്ന അറസ്റ്റിലായ  സാഹചര്യത്തിലാണ് വീണ്ടും സമഗ്രമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. എയർ ഇന്ത്യ ഉദ്യോഗസ്ഥനായ സിബുവിനെ പുറത്താക്കാൻ വ്യാജ ലൈംഗികാരോപണ പരാതി ഉണ്ടാക്കിയെന്നാണ് കേസ്.

TRENDING:ശിവശങ്കർ എൻ.ഐ.എ ഓഫീസിലെത്തി; ചോദ്യംചെയ്യലിന് പ്രത്യേക സംഘം[NEWS]സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്[NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു[NEWS]
സിബുവിനെതിരെ 17 വനിതാ ജീവനക്കാർ ഒപ്പിട്ട് നൽകിയ പരാതി വ്യാജമെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പരാതിയിൽ ഒപ്പിട്ട 16 പേരും തങ്ങളല്ല പരാതി നൽകിയതെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

ഉദ്യോഗസ്ഥനെതിരെ മൊഴി നൽകാൻ സ്വപ്ന ആൾമാറാട്ടം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയെ പ്രതിയാക്കി കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
Published by: Aneesh Anirudhan
First published: July 27, 2020, 2:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading