നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Quack Arrested | മുടി വളരുമെന്ന് പറഞ്ഞ് 300 ഓളം പേരെ കബളിപ്പിച്ച വ്യാജ ഡോക്റ്റർ അറസ്റ്റിൽ; അനധികൃതമായി പ്രവർത്തിച്ച ക്ലിനിക്ക് പൂട്ടി

  Quack Arrested | മുടി വളരുമെന്ന് പറഞ്ഞ് 300 ഓളം പേരെ കബളിപ്പിച്ച വ്യാജ ഡോക്റ്റർ അറസ്റ്റിൽ; അനധികൃതമായി പ്രവർത്തിച്ച ക്ലിനിക്ക് പൂട്ടി

  മൂന്ന് വർഷത്തോളം ഉപഭോക്താക്കളെ പറ്റിച്ച് ഡോക്ടർ ആയി അഭിനയിച്ചയാളുടെ യോഗ്യത ബി എസ് സി (BSC) മാത്രമായിരുന്നു. നഴ്സുമാരായി കൂടെ ജോലി ചെയ്തിരുന്നവർക്ക് പത്താം ക്ലാസ് ആയിരുന്നു യോഗ്യത.

  • Share this:
   പൂനെ (Pune) നഗരത്തിലെ പ്രശസ്തമായ മാളുകളിലൊന്നിൽ പ്രവർത്തിച്ചു വന്നിരുന്ന അനധികൃത ഹെയർ ട്രീറ്റ്മെന്റ് ആൻഡ് ട്രാൻസ്പ്ലാന്റ് ക്ലിനിക്ക് (Hair treatment and transplant clinic) പൂനെ പോലീസ് പൂട്ടിച്ചു. 300ലധികം ഉപഭോക്താക്കളെ വഞ്ചിച്ചുവെന്നാരോപിച്ച് ഒരു വ്യാജ ഡോക്ടറെയും (Bogus Doctor) അയാളുടെ രണ്ട് സ്ത്രീ സഹായികളെയും പോലീസ് (Police) അറസ്റ്റ് ചെയ്തു. ഒരു മെഡിക്കൽ പ്രൊഫഷണലാണെന്ന് അവകാശപ്പെട്ടാണ് പ്രതി പൂനെയിൽ ഹെയർ ട്രാൻസ്പ്ലാന്റ് സ്റ്റുഡിയോ നടത്തിയിരുന്നത്. എന്നാൽ അവർക്ക് സാധുവായമെഡിക്കൽ യോഗ്യതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

   ക്രൈം ബ്രാഞ്ചിന്റെ സംയുക്ത സംഘം തെളിവ് ശേഖരിച്ച ശേഷം, പൂനെ മുനിസിപ്പൽ കോർപ്പറേഷനിലെ ഹെൽത്ത് ഓഫീസറും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും ചേർന്ന് സ്കൈ മാക്സ് മാളിൽ പ്രതികൾ നടത്തികൊണ്ട് പോന്നിരുന്ന ഹെയർ മാജിക്ക ഹെയർ ട്രാൻസ്പ്ലാന്റ് സ്റ്റുഡിയോ റെയ്ഡ് ചെയ്തു. മൂന്ന് വർഷത്തോളം ഉപഭോക്താക്കളെ പറ്റിച്ച് ഡോക്ടർ ആയി അഭിനയിച്ചയാളുടെ യോഗ്യത ബി എസ് സി (BSC) മാത്രമായിരുന്നു. നഴ്സുമാരായി കൂടെ ജോലി ചെയ്തിരുന്നവർക്ക് പത്താം ക്ലാസ് ആയിരുന്നു യോഗ്യത.

   വിമൻ നഗർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കോൺസ്റ്റബിൾമാരിൽ ഒരാൾക്കാണ് ക്ലിനിക്ക് അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ച സൂചന ലഭിച്ചതെന്ന് ഉറവിടങ്ങൾ പറയുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം, പ്രതികൾ ഹെയർ ട്രാൻസ്പ്ലാന്റ് വിദഗ്ദ്ധ ഡോക്ടർമാരായി അഭിനയിക്കുകയും ഉപഭോക്താക്കളെ പറ്റിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുകയും ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ഉപഭോക്താക്കളുടെ ജീവൻ തന്നെ അപകടത്തിലാക്കിക്കൊണ്ടായിരുന്നു ഇവർ ക്ലിനിക്ക് നടത്തിയത്.

   Also Read- Murder| കൊല്ലത്ത് മദ്യപിച്ചെത്തിയ ഭർത്താവിനെ ഭാര്യ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി

   പ്രധാന പ്രതി ഷാരുഖ് ഷാ കഴിഞ്ഞ 3 വർഷമായി പൂനെയിലെ മാളിൽ ഈ ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക്ക് നടത്തി വരികയാണ്. മുടി മാറ്റിവയ്ക്കലിന് ഉപഭോക്താക്കളിൽ നിന്ന് 25,000 രൂപ മുതൽ 30,000 രൂപ വരെ ഈടാക്കുമായിരുന്നു. ചോദ്യം ചെയ്യലിനിടയിൽ പ്രതി ഷാരുഖ് B.Sc വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് പോലീസിനോട് സമ്മതിച്ചു. ഹെയർ ട്രാൻസ്പ്ലാന്റിൽ അയാൾക്ക് ഒരു ബിരുദവും അനുഭവസമ്പത്തും ഉണ്ടായിരുന്നില്ല എന്ന് പ്രതി പൊലീസിന് മൊഴി നൽകി.

   നഴ്സുമാരായി അദ്ദേഹത്തിന്റെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന മറ്റ് രണ്ട് സ്ത്രീകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരുടെയും യോഗ്യത പത്താം ക്ലാസ്മാത്രമായിരുന്നു. ക്ലിനിക്കിൽ നിന്ന് ഹെയർ ട്രാൻസ്പ്ലാന്റിന് അവർ ഉപയോഗിച്ചുകൊണ്ടിരുന്ന H ഡ്രഗുകളും മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. ഐപിസി 420, 406, 34 എന്നീ വകുപ്പുകൾ പ്രകാരം മൂന്ന് പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര മെഡിക്കൽ പ്രാക്ടീഷണേഴ്സ് നിയമങ്ങൾക്ക് (കീഴിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

   മുടി നശിച്ചവർക്ക് ഇന്ന് പ്രചാരത്തിലുള്ള ഏറ്റവും മികച്ച ചികിത്സാ രീതിയാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ. പാർശ്വഫലങ്ങളോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതെ തന്നെ ഈ ചികിത്സയിലൂടെ കാലക്രമേണ മുടി വളർത്താനാകും. പക്ഷെ ഈ രംഗത്ത് നിരവധി തട്ടിപ്പുകളാണ് ഇന്ന് നടക്കുന്നത്.
   Published by:Rajesh V
   First published: