തിരുവനന്തപുരം: ആശുപത്രി തുടങ്ങാമെന്ന് പറഞ്ഞ് സ്ത്രീകളിൽ നിന്ന് പണവും സ്വർണവും തട്ടിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. സുൽത്താൻ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടിൽ സുരേഷ് (45) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്.
വയനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയുടെ പക്കൽനിന്നും 30,000 രൂപ, 5 മൊബൈൽ ഫോണ്‍, ഡോക്ടർ എംബ്ലം പതിച്ച കാർ, രണ്ടര പവനോളം വരുന്ന സ്വർണമാല, ഡോക്ടർമാർ ഉപയോഗിക്കുന്ന സ്റ്റെതസ്കോപ്പ്, കോട്ട് എന്നിവ കണ്ടെടുത്തു. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസുകൾ അടക്കം സമാനമായ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Also Read-കന്യാകുമാരിയിൽ മുളകുപൊടി വിതറി മോഷണം; 100 പവൻ സ്വർണവു 6 ലക്ഷം രൂപയും കവർന്നു
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണെന്ന് ധരിപ്പിച്ച് ഡോക്ടർ സുരേഷ് കുമാർ, ഡോക്ടർ സുരേഷ് കിരൺ, ഡോക്ടർ കിരൺ കുമാർ എന്നിങ്ങനെ വിവിധ പേരുകളിലുമാണ് പ്രതി തട്ടിപ്പു നടത്തിയത്. നിരവധി സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Crime, Fake doctor arrested, Fraud case