HOME » NEWS » Crime »

ഐ.ജി പി.വിജയന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; പതിനേഴുകാരന്‍ പിടിയില്‍

ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്.

News18 Malayalam
Updated: November 26, 2020, 5:54 PM IST
ഐ.ജി പി.വിജയന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; പതിനേഴുകാരന്‍ പിടിയില്‍
IG P Vijayan
  • Share this:
ഐ ജി. പി വിജയന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പു നടത്തിയ സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ പതിനേഴുകാരനെ സൈബര്‍ പോലീസ് പിടികൂടി. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്.

ഐ.ജി.യുടെ വ്യാജ പ്രൊഫൈൽ നിർമിച്ച് പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശമയക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഐ.ജി. തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലായത്.

Also Read സ്‌ത്രീശ‌ബ്‌ദത്തില്‍ വീഴല്ലേ; ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച്‌ യുവാക്കളുടെ പണം തട്ടുന്ന സംഘം പിടിയില്‍

പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ ശേഖരിച്ച്‌ അക്കൗണ്ടുണ്ടാക്കിയ ശേഷം വ്യക്തികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും തുടര്‍ന്ന് തന്ത്രപരമായി ആളുകളെ കുരുക്കിലാക്കി പണം തട്ടിയെടുക്കുകയുമായിരുന്നു ഇയാൾ ചെയ്ത് വന്നതെന്ന് പോലീസ് പറഞ്ഞു.

അതിനിടെ, ഓണ്‍ലൈന്‍ ഹണി ട്രാപ്പ് നത്തിയ രണ്ട് രാജസ്ഥാന്‍ സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്തു. നഹര്‍സിംഗ്, സുഖ്‌ദേവ് സിംഗ് എന്നിവരെയാണ് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Published by: user_49
First published: November 26, 2020, 5:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories