തിരുവനന്തപുരം: ഐ പി എസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി പണം തട്ടുന്നത് രാജസ്ഥാൻ കേന്ദ്രീകരിച്ച സംഘമെന്ന് പോലീസ്. ഋഷിരാജ് സിങ്, ജി ലക്ഷ്മൺ, പി വിജയൻ ഉൾപ്പെടെയുള്ള ഇരുപതോളം പോലീസ് ഉദ്യോഗസ്ഥരുടെ പേരിലാണ് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയതെന്നും ഹൈടെക് സെൽ ASP ഇ എസ് ബിജുമോൻ ന്യൂസ് 18 നോട് പറഞ്ഞു.
വ്യാജ ഐ ഡി യിൽ സുഹൃത്തുക്കളായവരോട് ഗൂഗിൾ പേ, ഫോൺ പേ എന്നിവ മുഖേന പരമാവധി 30,000 രൂപ വരെയാണ് ചോദിക്കുക.. എന്നാൽ ആർക്കും ഇതുവരെ പണം നഷ്ടപ്പെട്ടതായി റിപ്പോർട്ടില്ല.
സമാന രീതിയിൽ തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തെ കഴിഞ്ഞദിവസം തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തതായി കേരള പോലീസിന് വിവരം ലഭിച്ചു. 350ഓളം ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയവരാണ് പിടിയിലായത്. ഇവരും രാജസ്ഥാൻ സ്വദേശികളാണ്.
പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിശ്വാസം. സൈബർ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ പിടികൂടാൻ അന്യസംസ്ഥാനങ്ങളിലെ പൊലീസ് സഹായവും തേടുന്ന കാര്യം ആലോചിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Facebook account, Fake facebook profile, IPS officers, Kerala police