'അമ്മ ഇൻഫർമേഷൻ ഓഫീസർ; മകൻ ഐ.പി.എസുകാരൻ'; ബാങ്കുകളിൽ നിന്നും തട്ടിയെടുത്തത് കോടികൾ

മകൻ ഐപിഎസുകാരനാണെന്നും അമ്മ അസിസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

News18 Malayalam | news18-malayalam
Updated: October 28, 2019, 8:03 AM IST
'അമ്മ ഇൻഫർമേഷൻ ഓഫീസർ; മകൻ ഐ.പി.എസുകാരൻ'; ബാങ്കുകളിൽ നിന്നും തട്ടിയെടുത്തത് കോടികൾ
News18
  • Share this:
കോഴിക്കോട്: ബാങ്കുകളെ കബളിപ്പിച്ച് അമ്മയും മകനും  തട്ടിയെടുത്തത് കോടികൾ. മകൻ ഐപിഎസുകാരനാണെന്നും അമ്മ അസിസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.സംഭവത്തിൽ അമ്മയ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ  മകൻ ഓടി രക്ഷപ്പെട്ടു.

തലശേരി തിരുവങ്ങാട് മണല്‍വട്ടം കുനിയില്‍ ശ്യാമള (58) ആണ് അറസ്റ്റിലായത്. കോഴിക്കോട് ബിലാത്തിക്കുളത്തെ വാടകവീട്ടില്‍ നിന്നാണ് ഇവർ പിടിയിലായത്. ഇവരുടെ മകന്‍ വിപിന്‍ കാര്‍ത്തിക് (29) പൊലീസ് വീട് വളയുന്നതിനിടെ ഓടി രക്ഷപ്പെട്ടു.  കശ്മീരിലെ കുപ്വാര ജില്ലയിലെ ഐപിഎസുകാരനാണെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നത്.

ബാങ്കുകളിൽ വ്യാജ രേഖകൾ നൽകിയാണ് ഇവർ വായ്പ സംഘടിപ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇതിനായി ഫ്ലാറ്റിലെ വിലാസത്തിലുള്ള വ്യാജ ആധാറും വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റും ഐപിഎസ് ഓഫിസറുടെ യൂണിഫോമിലുള്ള ഫോട്ടോയും നൽകും. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടാൽ അതും വ്യാജമായി നിർമ്മിക്കും.  ഇത്തരത്തിൽ  വായ്പയെടുത്ത് 16 കാറുകൾ വാങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 15 കാറുകളും മറിച്ചു വിറ്റു. നാദാപുരം, തലശേരി, കോട്ടയം, തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നാണ് കാർ വായ്പയെടുത്തിരിക്കുന്നത്.

ഇതിനടെ ഗുരുവായൂരിലെ ബാങ്ക് മാനേജരുടെ പതക്കിൽ നിന്നും 95 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും പരാതി ലഭിച്ചിട്ടുണ്ട്. മകന്  കാന്‍സറാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പൊലീസ് വേഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും സ്റ്റേഷനുകളിലും വിപിൻ സ്ഥിരമായി എത്താൻ തുടങ്ങിയതോടെയാണ്പൊലീസ്  രഹസ്യമായി അന്വേഷണമാരംഭിച്ചത്.

Also Read അമ്മയ്ക്ക് കാമുകനൊപ്പം താമസിക്കാൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു; ഒന്നര വർഷത്തിനു ശേഷം മകന്റെ വെളിപ്പെടുത്തൽ

First published: October 28, 2019, 8:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading