നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഭക്ഷ്യസുരക്ഷ വകുപ്പിലും വ്യാജൻമാർ; ലൈസൻസിന് അപേക്ഷിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

    ഭക്ഷ്യസുരക്ഷ വകുപ്പിലും വ്യാജൻമാർ; ലൈസൻസിന് അപേക്ഷിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

    ലൈസന്‍സ് വാഗ്ദാനം ചെയ്ത് സംഘങ്ങള്‍ തട്ടുന്നത് കോടികള്‍. ഓരോ ലൈസന്‍സിനും 2000 മുതല്‍ 15,000 രൂപവരെ തട്ടുന്നുണ്ട്

    fake license

    fake license

    • Share this:
    കോഴിക്കോട്: സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് നല്‍കാന്‍ വ്യാജസംഘങ്ങള്‍. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ വ്യാജ വെബ് സൈറ്റിലൂടെ ലൈസന്‍സ് വാഗ്ദാനം ചെയ്ത് ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍ തട്ടുന്നത് കോടികള്‍. ഓരോ ലൈസന്‍സിനും 2000 മുതല്‍ 15,000 രൂപവരെ സംഘങ്ങള്‍ തട്ടുന്നുണ്ട്. തട്ടിപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥിരീകരിച്ചു.

    ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ എഫ്എസ്എസ്എഐ എന്ന വൈബ് സൈറ്റിന്റെ വ്യാജന്‍മാര്‍ നിരവധിയുണ്ട്. രാജ്യത്തെവിടെയുള്ള സ്ഥാപനങ്ങള്‍ക്കും ഈ സംഘം ലൈസന്‍സ് നല്‍കും. ലൈസന്‍സ് പുതുതായി എടുക്കാനും പുതുക്കാനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാജ സൈറ്റും സമാന്തരമായി പ്രവര്‍ത്തിക്കുന്നു.
    TRENDING:Covid 19 in Kerala| സംസ്ഥാനത്ത് 593 പേർക്കുകൂടി കോവിഡ്; രണ്ടുമരണം; 364 പേർക്കു സമ്പർക്കത്തിലൂടെ രോഗം[NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ്[NEWS]Gold Smuggling| ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]
    കോഴിക്കോട് നടക്കാവിലെ ഒരു ചിക്കന്‍ സ്റ്റാളിന്റെ പേരില്‍ വ്യാജ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. പത്ത് മിനിറ്റിനകം ഒരു കോള്‍ വന്നു. പണം അടയ്ക്കാൻ വേണ്ടിയുള്ള നിർദ്ദേശമായിരുന്നു ഫോൺ കോളിൽ. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക സൈറ്റിന്റെ സമാന്തരമായി വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുകയും നിരവധി പേര്‍ തട്ടിപ്പിനിരയാവുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ വിഭാഗം കോഴിക്കോട് അസി. കമ്മീഷണർ എം.ടി ബേബിച്ചന്‍ പറഞ്ഞു.

    തട്ടിപ്പിനിരയായ നിരവധി പേര്‍ കേരള ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് മനസ്സിലാക്കി പിൻമാറിയതായി കോഴിക്കോട്ടെ ഹോട്ടലുടമയായ ഹിഷാം പറഞ്ഞു. രാജ്യത്ത് എവിടെ വേണമെങ്കിലും ഫുഡ് സേഫ്റ്റി ലൈസന്‍സ് നല്‍കാന്‍ സംഘം തയ്യാറാണ്. പെട്ടിക്കടയ്ക്ക് 100 രൂപയാണ് ലൈസന്‍സ് ഫീസെങ്കില്‍ വ്യാജസംഘം വാങ്ങിക്കുന്നത് 1000. പെട്ടിക്കട മുതല്‍ ഹോട്ടലുകള്‍ക്ക് വരെ സംഘം ലൈസന്‍സിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തുന്നുണ്ട്. സംഘം പണം വാങ്ങി കബളിപ്പിച്ചതായി കോഴിക്കോട്ടെ മറ്റൊരു ഹോട്ടലുടമയായ ശ്രീകാന്തും വ്യക്തമാക്കി.
    Published by:user_49
    First published:
    )}