നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രേതസ്വപ്നങ്ങൾ കണ്ട മുൻഹെഡ്മിസ്ട്രസിന്റെ ബാധ ഒഴിപ്പിക്കാനായി 4 പവൻ മാല തട്ടിയ വ്യാജ മാന്ത്രികൻ പിടിയിൽ

  പ്രേതസ്വപ്നങ്ങൾ കണ്ട മുൻഹെഡ്മിസ്ട്രസിന്റെ ബാധ ഒഴിപ്പിക്കാനായി 4 പവൻ മാല തട്ടിയ വ്യാജ മാന്ത്രികൻ പിടിയിൽ

  കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കഥ പുറത്തുവരുന്നത്

  • Share this:
   കോട്ടയം:തട്ടിപ്പുകാര്‍ക്ക് പുതിയ തന്ത്രങ്ങളിലൂടെ രക്ഷപെടാം എന്ന് വ്യക്തമാക്കുന്ന സംഭവമാണ് കോട്ടയത്ത് നിന്ന് പുറത്തുവരുന്നത്. വ്യാജ സിദ്ധന്‍മാര്‍ക്കും മാന്ത്രികന്‍മാര്‍ക്കും എതിരായി തട്ടിപ്പ് കഥകള്‍ പലതവണ പുറത്തുവന്നതാണ്. ഇതില്‍ ഏറ്റവും ഒടുവില്‍ തട്ടിപ്പിനിരയായത് ഒരു മുന്‍ ഹെഡ്മിസ്ട്രസ് ആണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വ്യാജ മാന്ത്രികന്‍ നാലു പവന്‍ തട്ടിയെടുത്തത്.വ്യാജ മാന്ത്രികനായി തട്ടിപ്പുനടത്തിയ കട്ടപ്പന സ്വദേശി ഡേവിസ് ജോണ്‍ എന്ന ജോയ്‌സ് പോലീസ് പിടിയിലായി.

   കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കഥ പുറത്തുവരുന്നത്.' പ്രേതാലയം' എന്ന വാട്‌സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ആണ് തട്ടിപ്പുകാര്‍ ഇരകളെ വല വിരിച്ചത്. കോട്ടയത്ത് തട്ടിപ്പിനിരയായ ഹെഡ്മിസ്ട്രസ്സ് ഈ ഗ്രൂപ്പില്‍ അംഗം ആയിരുന്നു. പ്രേത ബാധ ഒഴിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ആണ് ഈ ഗ്രൂപ്പില്‍ പ്രധാന ചര്‍ച്ചയായിരുന്നത്. ഒരു വൈദികന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

   ഒരു മാസം മുന്‍പാണ് തട്ടിപ്പുകള്‍ക്ക് തുടക്കമായത്. രാത്രിയില്‍ പതിവായി പ്രേത സ്വപ്നം കാണാറുണ്ടായിരുന്നു മുന്‍ ഹെഡ്മിസ്ട്രസ്. ഈ വിഷയം ജോയ്‌സിനോട് പറഞ്ഞതോടെ ബാധ ഒഴിപ്പിക്കാന്‍ ഇയാള്‍ കോട്ടയത്തെത്തി. ബാധ ഒഴിയാത്ത വന്നതോടെ കഴിഞ്ഞ ആഴ്ച വീണ്ടും ഇയാള്‍ ഹെഡ്മിസ്ട്രസിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് പല പൂജകളും മന്ത്രങ്ങളും മഹാ മാന്ത്രികന്‍ എന്ന നിലയില്‍ ഇയാള്‍ ഉരുവിട്ടു. ഒടുവില്‍ മകനും ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇയാള്‍ അദ്ധ്യാപികയോട് പറഞ്ഞു. തുടര്‍ന്ന് മകനെ വിളിച്ചു നിര്‍ത്തി പൂജയും പരിപാടികളുമായി. ബാധ പെട്ടെന്ന് ഒഴിഞ്ഞു പോകുന്നില്ല എന്ന് ഇയാള്‍ അധ്യാപികയോടും മകനോടും പറഞ്ഞു. എന്തെങ്കിലും സ്വര്‍ണ്ണം കൊണ്ടുവരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് ഗ്രാം സ്വര്‍ണമാണ് ആദ്യം അധ്യാപിക കൊണ്ടുവന്നത്. എന്നാല്‍ രണ്ട് ഗ്രാം കൊണ്ട് ബാധ ഒഴിഞ്ഞു പോകില്ല എന്ന് ഇയാള്‍ പറയുകയായിരുന്നു. തുടര്‍ന്നാണ് കയ്യിലുണ്ടായിരുന്ന നാലു പവന്‍ സ്വര്‍ണ്ണമാല എടുത്ത് അധ്യാപിക ഇയാള്‍ക്ക് കൈമാറിയത്.

   അധ്യാപിക സ്വര്‍ണമാല നല്‍കിയതോടെ വീണ്ടും പൂജകള്‍ വീണ്ടും തുടങ്ങി. അടച്ചിട്ട മുറിയില്‍ അധ്യാപികയും മകനും മാന്ത്രികനും മാത്രം. മന്ത്രങ്ങള്‍ പലതവണ ഉരുവിട്ടു. ഇടയ്ക്ക് അദ്ധ്യാപികയും മകനെയും തിരിച്ചു നിര്‍ത്തി ആയി മന്ത്ര ഉച്ചാരണം. ഇതിനിടെ കണ്ണടച്ച് നില്‍ക്കാനും മാന്ത്രികന്‍ അധ്യാപികയോടും മകനോടും പറഞ്ഞു. അതിനു ശേഷം ഇരുവരെയും റൂമില്‍ നിന്ന് പുറത്താക്കി കഥകടച്ചു. രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കതക് തുറന്നു നോക്കാവൂ എന്നും മാന്ത്രികന്‍ ഇരുവരോടും പറഞ്ഞു.

   മുറിക്കുള്ളിലെ കുടത്തില്‍ സ്വര്‍ണമാല ഉണ്ടെന്നും രണ്ടുദിവസം കഴിഞ്ഞ് മകന്‍ ഇത് ധരിക്കണമെന്നും മാന്ത്രികന്‍ ആവശ്യപ്പെട്ടു. തിരിച്ചു പോയ ശേഷം ഫോണ്‍ വിളിച്ച് 21ദിവസം കഴിഞ്ഞ ശേഷം മാത്രമേ കുടം തുറന്നു മാല എടുക്കാവൂ എന്നും പറഞ്ഞു. ഇതോടെയാണ് അധ്യാപികയ്ക്ക് സംശയം ഉണ്ടായത്.

   സംശയം തോന്നിയ അധ്യാപിക കോട്ടയം ഡിവൈഎസ്പിയെ സമീപിക്കുകയായിരുന്നു. പോലീസ് എത്തി കുടം തുറന്നു നോക്കിയപ്പോള്‍ കിട്ടിയത് കുറച്ചു മഞ്ചാടിക്കുരുവും പൂജാദ്രവ്യങ്ങളും ഒരു ഗ്രാം വെള്ളിയും മാത്രം. ഇതോടെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ ഇയാള്‍ കട്ടപ്പന തന്നെ ഉണ്ട് എന്ന് പോലീസ് ലൊക്കേഷന്‍ വഴി സ്ഥിരീകരിച്ചു. തുടര്‍ന്ന് കട്ടപ്പനയില്‍ എത്തിയാണ് ഇയാളെ പോലീസ് പിടികൂടിയത്‌. മാല കോട്ടയം നഗരത്തിലെ സ്വര്‍ണാഭരണ ശാലയില്‍ വിറ്റു എന്നായിരുന്നു ഇയാളുടെ മൊഴി. മാല തിരിച്ചെടുക്കാനായി ഇയാളുമായി പൊലീസ് സംഘം സ്വര്‍ണ്ണാഭരണ ശാലയില്‍ തെളിവെടുപ്പ് നടത്തി.
   Published by:Jayashankar AV
   First published:
   )}