മുംബൈ: അഞ്ച് ദിവസത്തേക്ക് 5000 രൂപയ്ക്ക് ഭാര്യയായി അഭിനയിക്കണമെന്ന് പറഞ്ഞ് സീരിയൽ നടിയെ കബളിപ്പിച്ച് വിവാഹം ചെയ്ത് യുവാവ്. എന്നാൽ ആറാം ദിനം നടന്നത് യഥാർഥ വിവാഹമാണെന്ന് യുവാവ് പറഞ്ഞതോടെ സുഹൃത്തിന്റെ സഹായത്തോടെ നടിയെ പോലീസെത്തി മോചിപ്പിക്കുകയുമായിരുന്നു.
മുകേഷിന്റെ വീട്ടുകാരെ വിശ്വസിപ്പിക്കാൻ ഭാര്യയായി അഭിനയിക്കാൻ സുഹൃത്ത് ആയിഷയുടെ ഭർത്താവ് കരൺ മുഖേനയാണ് 21കാരിയായ നടിയെ സമീപിച്ചത്. ഇതിനായി 5,000 രൂപയും വാഗ്ദാനം ചെയ്തു. തുടർന്ന് മാർച്ച് 12ന്, കരണും യുവതിയും മധ്യപ്രദേശിലെ മന്ദ്‌സൗർ ഗ്രാമത്തിലെത്തി. അവിടെ വച്ച് കരണിന്റെ പരിചയക്കാരനായ മുകേഷിനെ കണ്ടുമുട്ടി. ഈ ‘ഓഫർ’ യുവതി സ്വീകരിക്കുകയും മുകേഷിന്റെ കുടുംബത്തോടൊപ്പം ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു. എന്നാല്‍, ഇത് യഥാർഥ വിവാഹമാണെന്നും കരണിന് വിവാഹത്തിനായി പണം നൽകിയെന്നും പറഞ്ഞ് മുകേഷ് യുവതിയെ വിട്ടയക്കാൻ തയാറായില്ല.
Also read-സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച യുവാവ് പത്തനംതിട്ടയിൽ അറസ്റ്റിൽ
കുടുങ്ങിയതാണെന്ന് മനസ്സിലായ യുവതി മുംബൈയിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചു. തുടർന്ന് സുഹൃത്ത് ധാരാവി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി യുവതിയെ സുരക്ഷിതമായി മുംബൈയിലേക്ക് തിരികെകൊണ്ടുവന്നു. മുകേഷ്, യുവതിയുടെ സുഹൃത്ത് ആയിഷ, അവരുടെ ഭർത്താവ് കരൺ എന്നിവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.