• HOME
 • »
 • NEWS
 • »
 • crime
 • »
 • സണ്ണിയെന്ന രമേശൻ സ്വാമിയെന്ന രമേശൻ നമ്പൂതിരിയെന്ന വ്യാജ പൂജാരി; പിടിയിലാകുമ്പോൾ ഹോട്ടലിൽ ചീഫ് ഷെഫ്

സണ്ണിയെന്ന രമേശൻ സ്വാമിയെന്ന രമേശൻ നമ്പൂതിരിയെന്ന വ്യാജ പൂജാരി; പിടിയിലാകുമ്പോൾ ഹോട്ടലിൽ ചീഫ് ഷെഫ്

ജാതകത്തിലെ ദോഷങ്ങൾ മാറാൻ പൂജകൾ ചെയ്യാം എന്ന് പറഞ്ഞു വണ്ടൂർ സ്വദേശിനിയിൽ നിന്നും ഇയാൾ 1,10,000 രൂപ തട്ടിയെടുത്തിരുന്നു.

പിടിയിലായ കൂപ്ലിക്കാട്ടിൽ രമേശ്

പിടിയിലായ കൂപ്ലിക്കാട്ടിൽ രമേശ്

 • Share this:
  മലപ്പുറം: പൂജയുടെ മറവിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തി ഒളിവിൽ പോയ വ്യാജ പൂജാരിയെ നിലമ്പൂർ പോലീസ് പിടികൂടി. വയനാട് ലക്കിടി അറമല സ്വദേശിയും രമേശൻ നമ്പൂതിരി, രമേശൻ സ്വാമി, സണ്ണി എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്ന കൂപ്ലിക്കാട്ടിൽ രമേശ്  ‌എന്നയാളെയാണ്  കൊല്ലം പുനലൂർ-കുന്നിക്കോടുള്ള വാടക വീട്ടിൽ നിന്നും പിടികൂടിയത്.

  ജാതകത്തിലെ ദോഷങ്ങൾ മാറാൻ പൂജകൾ ചെയ്യാം എന്ന് പറഞ്ഞു വണ്ടൂർ സ്വദേശിനിയിൽ നിന്നും ഇയാൾ 1,10,000 രൂപ തട്ടിയെടുത്തിരുന്നു. ഈ യുവതി നൽകിയ പരാതിൽ അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ ദിവസം ആണ് പിടികൂടിയത്. ഇയാൾക്ക് എതിരെ വയനാട്ടിലും പരാതികൾ ഉണ്ട്.

  പ്രതിക്ക് രണ്ട് സ്ത്രീകളുമായി ബന്ധം ഉണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  ഭർത്താവും 2 കുട്ടികളുമുള്ള കോഴിക്കോട് സ്വദേശിനിയുമായി കൂപ്ലിക്കാട്ടിൽ രമേശ് പ്രണയത്തിൽ ആയിരുന്നു.  തുടർന്ന് യുവതി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്  പ്രതിയുമൊന്നിച്ച് താമസം തുടങ്ങി. കൽപ്പറ്റ മണിയൻകോട് ക്ഷേത്രത്തിന് സമീപം പൂജാരി എന്ന വ്യാജേന തട്ടിപ്പു നടത്തി പ്രതി താമസിച്ചിരുന്നു.

  കോഴിക്കോട് സ്വദേശിനിയായ യുവതിയിൽ പ്രതിക്ക് ഇരട്ട പെൺകുട്ടികളുണ്ടായി. ഏറെ വൈകാതെ രമേശൻ ഇവരെ ഉപേക്ഷിച്ചു.  ഭർത്താവും 2 കുട്ടികളുമുള്ള പുനലൂർ സ്വദേശിനിയുമായി പ്രതി ബന്ധം തുടങ്ങി. യുവതി അന്ന് വയനാട് കൊറോമിൽ ആയിരുന്നു താമസം. പിന്നീട് ഇവരുടെ കൂടെ ഇയാൾ പുനലൂരിലേക്ക് പോയി.

  രണ്ടു വർഷം മുമ്പ് വയനാട്ടിൽ നിന്ന് പുനലൂരിലേക്ക് മുങ്ങിയ പ്രതി വയനാട്ടിലെ ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ, ആദ്യ ഭാര്യയുമായോ യാതൊരു വിധ ബന്ധവും പുലർത്തിയിരുന്നില്ല. എവിടെയും കണ്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നില്ല. ഇപ്പോൾ കൂടെ താമസിക്കുന്ന പുനലൂർ സ്വദേശിനിയായ യുവതിയുടെ  ആദ്യ ബന്ധത്തിലുണ്ടായിരുന്ന കുട്ടികൾ വയനാട് കോറോമിലെ സ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്.

  Also Read-ദൈവകോപം അകറ്റാന്‍ തീയില്‍ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചു; 25കാരിയുടെ കൊലയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

  ഈ കുട്ടികൾ ഇപ്പോൾ പുനലൂരിലെ ഒരു സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.  പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. പോലീസുകാർ ആഴ്ചകളോളം പല വേഷത്തിൽനടന്നു നിരീക്ഷണം നടത്തിയാണ് പ്രതിയുടെ സാനിധ്യം മനസ്സിലാക്കിയത്.

  ഒരു മാസം 60,000 രൂപയാണ് പ്രതിക്കു ശമ്പളമായി ലഭിച്ചിരുന്നത്. കൂടാതെ അവിടെയും പ്രതി പൂജകൾ നടത്തുന്നതായി  അറിവായിട്ടുണ്ട്. മാസം 10,000 രൂപ വാടക വരുന്ന വീട്ടിലാണ് താമസിച്ചിരുന്നത്. പ്രതിക്ക് എതിരെ വയനാട്ടിലും തട്ടിപ്പ് കേസിൽ പരാതി ഉണ്ട്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പിൽ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  പുറത്തെടുക്കാനും പൂജ നടത്താനുമുള്ള ചിലവിലേക്ക് എന്ന് പറഞ്ഞ്  5 പവന്റെ സ്വർണ്ണാഭരണം തട്ടിയെടുത്തതായാണ് ഒരു പരാതി.

  ഇതേ രീതിയിൽ മീനങ്ങാടി സ്വദേശിനിയായ യുവതിയിൽ നിന്നും 8 പവന്റെ സ്വർണ്ണാഭരണം തട്ടിയെടുത്തതായും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മണിയങ്കോട് സ്വദേശി സന്തോഷ് എന്നയാളിൽ സമാന രീതിയിൽ തട്ടിപ്പു നടത്തി ഒരു ലക്ഷം രൂപ കൈപ്പറ്റുകയും നിധി കുഴിച്ചെടുക്കാനെന്ന പേരിൽ വീടിനു ചുറ്റും ആഴത്തിൽ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തു.

  മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസ്  ഐപിഎസിന്റെ നിർദേശപ്രകാരം നിലമ്പൂർ ഡി.വൈ.എസ്.പി. സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ  ടി.എസ്.ബിനു , എസ്.ഐ. എം.അസ്സൈനാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദാലി, സഞ്ചു, സിപിഓമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എം.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം  ആണ് രമേശനെ പിടികൂടിയത്.  നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
  Published by:Naseeba TC
  First published: